ക്ഷേത്രത്തില്‍ ആദ്യം വന്ദിക്കേണ്ടത് ആരെ?

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യംം വന്ദിക്കേണ്ടത് ആരെയാണ്? ദേവന്റെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ വാഹനത്തെയും ദ്വാരപാലകരെയുമാണ് ആദ്യം തൊഴേണ്ടത്. ശ്രീകോവിലിനു മുന്നിലെ കവാടത്തിലോ വാതിലിനിരുവശത്തുമോ ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍.

author-image
RK
New Update
ക്ഷേത്രത്തില്‍ ആദ്യം വന്ദിക്കേണ്ടത് ആരെ?

ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആദ്യംം വന്ദിക്കേണ്ടത് ആരെയാണ്? ദേവന്റെ വാഹനം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ വാഹനത്തെയും ദ്വാരപാലകരെയുമാണ് ആദ്യം തൊഴേണ്ടത്. ശ്രീകോവിലിനു മുന്നിലെ കവാടത്തിലോ വാതിലിനിരുവശത്തുമോ ആയുധധാരികളായി നില്‍ക്കുന്ന കാവല്‍ക്കാരാണ് ദ്വാരപാലകര്‍.

ശ്രീകോവിലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്ത്രി അല്ലെങ്കില്‍ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീകോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു, അകത്തേക്ക് പ്രവേശിക്കാന്‍ ദ്വാരപാലകര്‍ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള സൂചനയാണ് മണിനാദം.

ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീകോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്‌കരിക്കുന്നു അതിനുശേഷമാണ് മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദ്വാരപാലകര്‍ എട്ടുപേരാണ്. ശ്രീകോവിലിനു മുന്നിലിരുവശത്തും വലതുവശത്ത് ചന്‍ണ്ടന്‍ ഇടതുവശത്ത് പ്രചന്‍ണ്ടന്‍ എന്നീ പേരുള്ള ദ്വാരപാലന്മാരും പിന്നീട് ശ്രീകോവിലില്‍ നിന്ന് ആദ്യത്തെ കവാടത്തില്‍ വലതുവശത്ത് ശംഖോടനും ഇടതുവശത്ത് ചക്രോടനും അവിടെ നിന്നും രണ്ടാമത് കവാടത്തില്‍ ഇരുവശത്തും ജയന്‍ ഇടതുവശത്തും വിജയന്‍ വലതു വശത്തും അവിടെനിന്നും അടുത്ത കവാടത്തില്‍ ഭദ്രയന്‍ ഇടതു വശത്തും സുഭദ്രയന്‍ വലതു വശത്തും പിന്നീടുള്ള നാലാമത്തെ കവാടത്തില്‍ അതായത് ചുറ്റമ്പല വാതിലിനിരുവശത്ത് ഇടതു ദാത്രിയും വലതു വിദാത്രിയും എന്നു പേരുള്ള ദ്വാരപലകരാണ് ക്ഷേത്രസങ്കല്‍പ്പത്തിലുള്ളത്.

ശ്രീ മഹാദേവനു ദ്വാരപാലകര്‍ രണ്ടു പേരാണുള്ളത്. വിമലന്‍ ഇടതു വശത്തും സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ദേവിക്ക് ദ്വാരപാലകര്‍ രണ്ട് പേരാണുള്ളത് ശംഖനിധി ഇടതു വശത്തും പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു. ശ്രീഗണേശന് വിഘ്നേശ്വരന് വികടന്‍ ഇടതു വശത്തും ഭീമന്‍ വലതു വശത്തും ദ്വാരപാലകരായുണ്ട്. സുബ്രമണ്യ സ്വാമിക്ക് നാലു പേരാണ് ദ്വാരപാലകര്‍. ശ്രീകോവിലില്‍ ഇരുവശത്തും ജയവിജയന്മാര്‍ ഇടതുവലത് വശത്തു ദ്വാരപാലകര്‍ ആയും പ്രവേശന കവാടത്തില്‍ ഇടതുവലത് വശത്തായി സുദേഹന്‍ സുമുഹന്‍ എന്നീ ദ്വാരാപാലകന്മാരുമാണ് നിലകൊള്ളുന്നത്.

ശ്രീഭൂതനാഥന്‍ ശബരിഗിരീശന്‍ അയ്യപ്പ സ്വാമിക്ക് ദ്വാരപാലകരായി കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ട് പതിനെട്ടാം പടിക്ക് ഇരുവശത്തുമായി നിലകൊള്ളുന്നു.

 

temples prayer