ഈ നാളില്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കാം; എല്ലാ ദോഷങ്ങളും മാറും

കരുത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ഹനുമാന്‍ സ്വാമി. ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ആപത്തുകളില്‍ നിന്ന് കാത്തുരക്ഷിക്കും.

author-image
RK
New Update
ഈ നാളില്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കാം; എല്ലാ ദോഷങ്ങളും മാറും

കരുത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ഹനുമാന്‍ സ്വാമി. ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ആപത്തുകളില്‍ നിന്ന് കാത്തുരക്ഷിക്കും.

ഹനുമാന്‍ സ്വാമിയുടെ നാമം ഉരുവിടുമ്പോള്‍ ദുഷ്ടശക്തികളെല്ലാം അകന്നുപോകുമെന്നാണ് വിശ്വാസം. ശനിദോഷങ്ങള്‍ മാറാനും ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ മതി.

വെറ്റിലമാല വഴിപാട് നല്‍കി പ്രാര്‍ഥിച്ചാല്‍ ജീവിതത്തില്‍ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങള്‍ മാറി പെട്ടെന്നു വിവാഹം നടക്കുകയും ചെയ്യും.

സന്തോഷത്തിനും സമാധാനത്തിനും ഹനുമാന്‍ സ്വാമിക്ക് സിന്ദൂരക്കാപ്പ് സമര്‍പ്പിക്കാം. കാര്യവിജയത്തിന് വെണ്ണക്കാപ്പും സമര്‍പ്പിക്കാം.

ഹനുമാന്‍ സ്വാമിയുടെ ജന്മനക്ഷത്രമാണ് മൂലം. ഈ നാളില്‍ ഭഗവാന്റെ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിച്ചാല്‍ എല്ലാ ദോഷങ്ങളും അകലും.

ഭഗവാനെ തുളസിമാല അണിയിച്ച് പ്രാര്‍ഥിച്ചാല്‍ തീരാവ്യാധികള്‍ മാറും.

Astro prayer lord hanuman