സ്ത്രീകള്‍ ആല്‍മര പ്രദക്ഷിണം നടത്തിയാല്‍

വൃക്ഷരാജനാണ് അരയാല്‍. ലോകാവസാനത്തിന്റെ മഹാപ്രളയകാലത്ത് പ്രളയജലത്തിനു മുകളില്‍ കൃഷ്ണന്‍ ആലിലയില്‍ ശിശുരൂപത്തില്‍ കുടികൊളളുന്നു എന്ന സങ്കല്‍പ്പവും ഉണ്ട്.

author-image
RK
New Update
സ്ത്രീകള്‍ ആല്‍മര പ്രദക്ഷിണം നടത്തിയാല്‍

വൃക്ഷരാജനാണ് അരയാല്‍. ലോകാവസാനത്തിന്റെ മഹാപ്രളയകാലത്ത് പ്രളയജലത്തിനു മുകളില്‍ കൃഷ്ണന്‍ ആലിലയില്‍ ശിശുരൂപത്തില്‍ കുടികൊളളുന്നു എന്ന സങ്കല്‍പ്പവും ഉണ്ട്.

മഹാഭാരതത്തില്‍ പതിവ്രതയായ സാവിത്രിയുടെ കഥയില്‍ അരയാലിന് പ്രാധാന്യമുണ്ട്. അരയാലിനടുത്തുവച്ചാണ് സാവിത്രിക്ക് ഭര്‍ത്താവായ സത്യവാനെ നഷ്ടമായത്. വിവാഹത്തിന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേ ഭര്‍ത്താവിനെ നഷ്ടമായ സാവിത്രി ഭര്‍ത്താവിന്റെ ജീവനു വേണ്ടി യമനെ പിന്‍തുടര്‍ന്ന് യമലോകം വരെ എത്തി.

ഒടുവില്‍ സാവിത്രിയുടെ ബുദ്ധിയിലും ചാരിത്ര്യത്തിലും ഭര്‍തൃഭക്തിയിലും സന്തുഷ്ടനായ യമന്‍ സത്യവാന് പുനര്‍ജ്ജീവന്‍ നല്‍കി. സാവിത്രിക്ക് ജീവന്‍ നഷ്ടമായ തന്റെ ഭര്‍ത്താവിനെ തിരികെ ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് വിവാഹിതരായ സ്ത്രീകള്‍ വടസാവിത്രി വ്രതം ആചരിക്കുന്നത്. ആല്‍മരത്തെ പ്രദക്ഷിണം ചെയ്ത് അതില്‍ ആചാരപ്രകാരം ചരടുകള്‍ ബന്ധിക്കുന്ന ചടങ്ങാണിത്.

അനശ്വരതയുടെ വൃക്ഷമാണ് അരയാല്‍. മരണംവരെ തന്റെ സിന്ദൂരരേഖയിലെ കുങ്കുമം മായരുതെന്ന ഒരു സ്ത്രീയുടെ ആഗ്രഹമാണ് ഈ വിശ്വാസത്തിനു പിന്നില്‍. ഭര്‍ത്താവിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും ദാമ്പത്യസുഖത്തിനും സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുന്നു. വടസാവിത്രിപൂജയില്‍ പേരാലിനെയാണ് ആരാധിക്കുന്നത്.

ശനിദോഷ പരിഹാരത്തിനും ദാമ്പത്യ ഭദ്രതയ്ക്കും ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തിനും ആല്‍മര പ്രദക്ഷിണം ഉത്തമം. ത്രിമൂര്‍ത്തി സാന്നിധ്യമുള്ള ആല്‍മരത്തെ 7 തവണയാണ് പ്രദക്ഷിണം ചെയ്യേണ്ടത്. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഇത്തരത്തില്‍ ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ശനിദോഷ പരിഹാരമായും അരയാല്‍ പ്രദക്ഷണം ആചരിക്കുന്നു. പഞ്ചാക്ഷരി മന്ത്രം ഓം നമ:ശിവായ ചൊല്ലിക്കൊണ്ടാണ് ശനിദോഷമുളളവര്‍ പ്രദക്ഷിണം നടത്തേണ്ടത്. ഈ മന്ത്രമാണ് ആല്‍വൃക്ഷ പ്രദക്ഷിണ സമയത്ത് ചൊല്ലേണ്ടത്.

മൂലതോ: ബ്രഹ്‌മരൂപായ

മദ്ധ്യതോ; വിഷ്ണുരൂപിണേ

അഗ്രേത: ശിവരൂപായ

വൃക്ഷരാജായതേ നമ:

Astro prayer banyan tress