കാര്‍ത്തിക ദീപം മന:ശുദ്ധി നല്‍കുന്നു; മഹാലക്ഷ്മിയുടെ അനുഗ്രവും ലഭിക്കുന്നു

By RK.19 11 2021

imran-azhar


വിളക്കുകളുടെ ഉത്സവമാണ് തൃക്കാര്‍ത്തിക. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ചേര്‍ന്നുവരുന്ന ദിവസമാണ് തൃക്കാര്‍ത്തിക. അധര്‍മത്തിനു മേല്‍ പരാശക്തി വിജയം നേടിയ ദിവസമാണിത്.

 

അഗ്നിനക്ഷത്രമാണ് കാര്‍ത്തിക. തൃക്കാര്‍ത്തിക നാളില്‍ ദീപം തെളിയിക്കുന്നത് ദേവിയോടുള്ള ആരാധനയാണ്. വീടുകളിലും ക്ഷേത്രങ്ങളിലും കാര്‍ത്തിക ദീപം തെളിയിച്ച് തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.

 

കാര്‍ത്തിക വിളക്ക് തെളിയിക്കുന്നതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകുന്നു. വ്രതത്തോടെയാണ് കാര്‍ത്തിക ദീപം തെളിയിക്കേണ്ടത്. മന:ശുദ്ധിയുണ്ടാവാന്‍ കാര്‍ത്തിക ദീപങ്ങള്‍ സഹായിക്കുന്നു.

 

 

 

 

OTHER SECTIONS