കൈലാസദർശന പുണ്യം നേടാൻ ഇനി 3 ക്ഷേത്രം ദർശിച്ചാൽ മതി

By uthara.26 02 2019

imran-azhar

 

കൈലാസദർശന പുണ്യം നേടാൻ ഇനി ഒരേ ദിവസം വൈക്കം, ഏറ്റുമാനൂർ , കടുത്തുരുത്തി എന്നീ ക്ഷേത്രങ്ങൾ ദർശിച്ചാൽ മതിയാകും .ഈ 3 ക്ഷേത്രവും ഒരേ ദിവസം ദർശിക്കുന്നതിലൂടെ കൈലാസദർശന പുണ്യം നേടാനാകുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് . തുല്യ അകലത്തിലാണ് ഈ മുന്ന് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത് .

 

ഖരൻ എന്ന അസുരൻ ത്രേതായുഗത്തിൽ മുത്തച്ഛനായ മാല്യവാനിൽ നിന്നു ശൈവവിദ്യോപദേശം നേടിയ ശേഷം ചിദംബരത്തിൽ ചെന്ന് കഠിനതപസ്സ് അനുഷ്‌ടിക്കുകയും .ഇതിൽ സംപ്രീതനായ ശിവഭഗവാൻ ഖരൻ ആവശ്യപ്പെട്ട് വരതിനൊപ്പം മൂന്ന് ശിവലിംഗങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു .ഖരൻ ഖരൻ വലതുകൈയിലും ഇടതുകൈയിലും കഴുത്തിലുമായി വച്ച് യാത ആരംഭിക്കുകയും .എന്നാൽ ഭാരം കാരണം വിശ്രമിച്ച ഖരന് ശിവ ലിംഗങ്ങൾ പിന്നീട് അവിടെ നിന്ന് ഇളക്കാൻ സാധ്യമാകാതെ വരുകയും അതിൽ ദുഖിതനായ അദ്ദേഹം വ്യാഘ്രപാദമഹർഷിയെ കണ്ടപ്പോൾ ശിവലിംഗങ്ങൾ ഏല്പിക്കുകയും മോക്ഷം നേടുകയും ചെയ്തു .

 

ഒരു കയ്യിൽ വച്ച ശിവലിംഗം ഖരമഹർഷി വൈക്കം ശിവക്ഷേത്രത്തിലും കഴുത്തിലെ ശിവലിംഗം കടുത്തുരുത്തിയിലും അടുത്ത കൈയിൽ വച്ചത് ഏറ്റുമാനൂരിലും ആണ് . ഇന്ന് മുന്ന് ശിവ ലിംഗങ്ങലും ആരാധനാ ചെയ്തു പോകുന്നുണ്ട് . ഉച്ചപ്പൂജയ്ക്ക് മുമ്പ് ഈ മൂന്നു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഉത്തമമാണ്.

OTHER SECTIONS