കാമദാ ഏകാദശി

ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശി ആണ് കാമദാ ഏകാദശി. ഈ ഏകാദശിയിൽ സർവ്വ അഗ്രഹങ്ങളും സാധികമെന്നും പാപങ്ങൾ നശിക്കുമെന്നും പറയപ്പെടുന്നു.

author-image
online desk
New Update
കാമദാ ഏകാദശി

ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശി ആണ് കാമദാ ഏകാദശി. ഈ ഏകാദശിയിൽ സർവ്വ അഗ്രഹങ്ങളും സാധികമെന്നും പാപങ്ങൾ നശിക്കുമെന്നും പറയപ്പെടുന്നു. ഗന്ധർവ്വരാജ്യത്തെ പുണ്ഡരീക രാജാവിന്റെ ശാപത്താൽ രാക്ഷസനായിത്തീർന്ന ലളിതൻ, കാമദാ ഏകാദശിവ്രതം നോറ്റ് ശാപമുക്തനായിതീർന്നു. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന ഒരു വ്രതമില്ല. ഏകാദശി ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതിനു ശേഷം ആഹാരം കഴിക്കാം. വ്രതം അവസാനിപ്പിക്കേണ്ടത് രാവിലെയാണ്. ഒരിക്കലും മദ്ധ്യാഹ്നത്തിൽ വ്രതം അവസാനിപ്പിക്കരുത്. ഏതെങ്കിലും കാരണത്താൽ രാവിലെ പറ്റിയില്ലെങ്കിൽ മദ്ധ്യാഹ്നത്തിന് ശേഷം വ്രതം അവസാനിപ്പിക്കാം.

ഏകാദശി ദിവസം പകലുറക്കം പാടില്ല. ഏകാദശിയെ വിഷ്ണുവിന്റെ ശരീരത്തിൽ നിന്ന് അസുരനിഗ്രഹത്തിനായ് അവതരിച്ച ദേവിയായി പറയപ്പെടുന്നു. മുരൻ എന്ന അസുരനെ വധിച്ച ദേവിയിൽ പ്രസന്നനായി ഇഷ്ടവരം ചോദിച്ചു കൊള്ളുവാൻ വിഷ്ണു ഭഗവാൻ ദേവിയോട് പറഞ്ഞു. അപ്പോൾ ദേവി പറഞ്ഞു, ‘‘ഞാൻ സകല പാപങ്ങളും നശിപ്പിക്കുന്നവളും സർവ്വ ആഗ്രഹങ്ങളും സാധിപ്പിക്കുന്നവളും ആയി തീരണം. ഏകാദശി എന്ന പേരോടുകൂടിയ എന്റെ തിഥിയിൽ ഉപവാ സമനുഷ്ഠിക്കുന്നവരിൽ അവിടുന്ന് പ്രസന്നനാകുകയും അവ രുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുകയും വേണം. അങ്ങനെ തന്നെ ഭവിക്കട്ടെ! എന്ന് ഭഗവാൻ ദേവിയെ അനുഗ്രഹിച്ചു. ഏകാദശി ദിവസങ്ങളിൽ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വളരെ നല്ലതാണ്.

kamada ekadashi