സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ അക്ഷയ ത്രിതീയ ദിനത്തില്‍ കനകധാരാസ്‌തോത്രജപം

By Avani Chandra.03 05 2022

imran-azhar

 

സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും അക്ഷയ ത്രിതീയ ദിനത്തില്‍ കനകധാരാസ്‌തോത്രജപം ഉത്തമമാണ്. ലളിതാസഹസ്രനാമം ജപിച്ചശേഷം കനകധാര സ്‌തോത്രം കൂടി ജപിച്ചാല്‍ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തിപൂര്‍വം തുടര്‍ച്ചയായി ജപിച്ചുപോന്നാല്‍ ലക്ഷ്മീദേവീ കടാക്ഷമുണ്ടാകുകയും ഭവനത്തില്‍ ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല.

 

ഈ സ്‌തോത്രം ജപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കനകധാരാ സ്‌തോത്രം ഏതു സമയത്തും ജപിക്കാമെങ്കിലും പ്രഭാതത്തിലോ പ്രദോഷത്തിലോ ജപിക്കുന്നത് ഉത്തമം. നിലവിളക്കിന് അരികിലായി ദേവീ ചിത്രവും കുങ്കുമവും വച്ച് അതിനു മുന്നില്‍ നമസ്‌കരിച്ച ശേഷം വേണം ജപം ആരംഭിക്കാന്‍. വെറും തറയില്‍ ഇരുന്നു ജപം പാടില്ല. നെയ് വിളക്കിനു മുന്നിലിരുന്ന ജപം ഇരട്ടിഫലദായകമാണ്. ജപിക്കുമ്പോള്‍ ശരീരവും മനസ്സും ഒരുപോലെ ശുദ്ധമായിരിക്കണം. മത്സ്യമാംസാദികള്‍ ഭക്ഷിച്ച ശേഷം ജപിക്കാന്‍ ഇരിക്കുന്നത് ഒഴിവാക്കുക.

 

രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. സാധിക്കുമെങ്കില്‍ അര്‍ഥം മനസ്സിലാക്കി ജപിക്കുക .

 

 

OTHER SECTIONS