കര്‍ക്കടക തീര്‍ത്ഥാടനം

By online desk.17 Jul, 2018

imran-azhar

ആരോഗ്യ സൗഖ്യത്തിന് ആയുര്‍വേദ വിധിപ്രകാരം ഔഷധം പ്രസാധമായി സേവിക്കുന്ന കൂത്താട്ടുകുളത്തെ ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിലെ കര്‍ക്കടക തീര്‍ത്ഥാടന കാലത്തിന് ഇന്ന് മുതല്‍ തുടക്കമാകും. കേരളത്തിലുടനീളമുള്ള ഭക്തരില്‍ നിന്നുെ ഭി7യായി സ്വീകരിച്ച ഔഷധ ദ്രവ്യങ്ങള്‍ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ച് വിധിയാം വണ്ണം ഔഷധം തയ്യാറാക്കി. ഇന്ന് രാവിലെ എട്ടരയ്ക്ക് സിനിമാ താരം ജയറാമിന്റെ നേതൃത്വത്തില്‍ 111 കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരി മേളവും 20ല്‍പരം ഗജവീരന്മാരുടെ ഗജപൂജയുമാണ് പ്രധാന ആകര്‍ഷണം. ഔഷധസേവ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് രാവിലെ ആറു മുതല്‍ സൂര്യകാലടി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ആഗസ്റ്റ് 16 വരെയാണ് ഈ ഔഷധ പ്രസാദം ഭക്തര്‍ക്ക് ലഭ്യമാവുക.

 

OTHER SECTIONS