വ്രതാനുഷ്ഠാനങ്ങളോടെ കർക്കിടകം 1

By Chithra.17 07 2019

imran-azhar

 

ഇന്ന് കർക്കിടകം 1. വ്രതാനുഷ്ഠാനങ്ങളുടെയും രാമായണപാരായണത്തിന്റെയും ദിവസങ്ങൾ. ഈ പുണ്യമാസത്തിൽ ഈ അനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും വലിയ പ്രാധാന്യമാണുള്ളത്. 2019 ജൂലൈ 17ന് പുലർച്ചെ 4.33 നാണ് കർക്കിടകസംക്രമം. ഈ ശുഭകരമായ സമയത്ത് വിളക്ക് കൊളുത്തി സുര്യനെ പ്രീതിപ്പെടുത്താനുള്ള മന്ത്രങ്ങൾ ചൊല്ലിയാൽ അത്യുത്തമം എന്നാണ് പ്രമാണം.

 

ഈ പുണ്യമാസാരംഭം പുലർച്ചെ തന്നെ കുളിച്ച് ശുദ്ധിയോടെ അഷ്ടമംഗല്യം ഒരുക്കി ശ്രീഭഗവതിയെ മനസ്സിൽ ആരാധിച്ച് വിളക്ക് കൊളുത്തണം. ഇനിയുള്ള ദിവസങ്ങളിൽ ഭഗവതിയെ സ്വന്തം ഭവനങ്ങളിൽ കുടിയിരുത്തി എന്ന സങ്കല്പത്തിലാണ് ഇത് ചെയ്യുന്നത്. തുടർന്ന് തികഞ്ഞ ഈശ്വരവിശ്വാസത്തോടെ രാമായണത്തിൽ തൊട്ട് തൊഴുത് പാരായണം ആരംഭിക്കാം.

 

വിളക്ക് കൊളുത്തിയതിന് സമീപം ദശപുഷ്പം വെച്ചാൽ കൂടുതൽ ഐശ്വര്യദായകമാകും. ഈ പുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതകളെ സൂചിപ്പിക്കുന്നു എന്നാണ് പ്രമാണം. വിളക്ക് കൊളുത്തുമ്പോൾ മുന്നിൽ ശ്രീരാമ പട്ടാഭിഷേകത്തിന്റെ ഒരു ചിത്രം വെയ്ക്കുന്നത് നന്നായിരിക്കും.

OTHER SECTIONS