
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. അടുത്തമാസം 20 നാണ് കർക്കിടക വാവ് വരുന്നത് .കർക്കിടക വാവിന്റെ ഭാഗമായി ദേവസ്വം ബോർഡിന് കീഴിലുള്ള വലുതുമായ ക്ഷേത്രങ്ങളിൽ ബലിതർപ്പണ കർമ്മങ്ങൾ ഉണ്ടാവാറുണ്ട് എന്നാൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സൂമൂഹിക അകലം പാലിക്കൽ പ്രയാസകരമായതുകൊണ്ടും ബലിതർപ്പണത്തിനായി ഒരുമിച്ച് നദികളിൽ ഇറങ്ങുന്നത് രോഗ വ്യാപനത്തിനു കാരണമാകുമെന്നതും കണക്കിലെടുതാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതായതിനാലാണ് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
