ആഗ്രഹ സാഫല്യത്തിന് കാട്ടിൽ മേക്കതിൽ ദേവി

By uthara .06 02 2019

imran-azhar

 

കൊല്ലം ജില്ലയിലെ ചവറക്ക് അടുത്ത് സ്ഥിതി ചെയുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ഭദ്രകാളിയാണ്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്നു എന്ന പ്രത്യേകതയും ക്ഷേത്രത്തിന് ഉണ്ട് . ക്ഷേത്രത്തിൽ പൂജിച്ചു നൽകുന്ന മണി സമീപത്തെ ആൽമരത്തിൽ കെട്ടുക എന്നത് ഒരു ആചാരമായി തുടർന്ന് വരുകയാണ് . ആഗ്രഹ സാഫല്യം നടക്കുന്നതിനായി ആണ് ആൽ മരത്തിൽ മണി കെട്ടുന്നത് .

 

ഏഴുതവണ മരത്തിനു ചുറ്റും വലവച്ചുവന്നതിന് ശേഷമാണ് മണി കെട്ടുക . വൃശ്ചിക മാസത്തിൽ ആണ് ക്ഷേത്രത്തിലെ ഉത്സവം .ആഗ്രഹ സാഫല്യത്തിനായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത് .ചവറയ്ക്കു സമീപമുള്ള ശങ്കരമംഗലത്ത് പടിഞ്ഞാറു ഭാഗത്ത് നിന്ന് കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ പിന്നിടുമ്പോൾ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം . അതിന് ശേഷം ജങ്കാർ മാർഗ്ഗത്തിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാവുന്നതാണ് .

OTHER SECTIONS