നാഗരാജ കീർത്തനം

By ONLINE DESK .12 11 2020

imran-azharനാഗരാജ പാഹിമാം ശ്രീ നാഗരാജ പാഹിമാം
നന്മയേകി വാണിടും ശ്രീനാഗരാജ പാഹിമാം
നാലുവേദമൊത്തുചേർന്ന മായയായ ദൈവമേ
നാരദാദി വാഴ്ത്തിടുന്ന നാഗരാജ പാഹിമാം
നല്ലവർക്ക് നല്ലതൊക്കെ നൽകിടുന്ന
ദൈവമേശ്രീനാഗരാജ പാഹിമാം
നാഗലോക റാണിയായ നാഗയക്ഷി തന്നുടെ
നാഥനായ് വിളങ്ങിടും ശ്രീ നാഗരാജ പാഹിമാം
നന്ദികേശവാഹനനും വാസുദേവപുത്രനും
നന്ദനന് തുല്യനാം ശ്രീ നാഗരാജ പാഹിമാം
നാശമെന്നിലേകുവാനടുത്തിടുന്ന

 

നീക്കുവാനണഞ്ഞിടും ശ്രീ നാഗരാജ പാഹിമാം
നേർവഴിക്കു തക്കതായ പാതയിൽ ഗമിക്കുവാൻ
നീതിയാർന്നനുഗ്രഹിക്ക ശ്രീ നാഗരാജ പാഹിമാം
നാളുതോറുമെന്റെയുള്ളിലേറിടുന്ന സങ്കടം
നീറ്റിലാഴ്ത്തിടേണമേ ശ്രീനാഗരാജ പാഹിമാം
നശ്വരമായിടുമെന്റെ ദേഹജീവനെപ്പോഴും
നയനനോട്ടമേകണേ ശ്രീനാഗരാജ പാഹിമാം
നീലമേഘമേറിടുന്ന വാനിൽ നിന്ന് ദേവകൾ
നറുമലരിൽ വർഷമേകും ശ്രീനാഗരാജ പാഹിമാം
നാവുകൊണ്ട് ചൊല്ലിടുന്ന നാഗദൈവകീർത്തനം
നോവുമെന്റെ മാല് തീർക്ക ശ്രീ നാഗരാജപാഹിമാം
നാഗദോക്ഷം മാറിടാൻ വ്രതമെടുക്കും ഭക്തരെ
നാഗദേവൻ കാത്തിടു ശ്രീ നാഗരാജപാഹിമാം.

OTHER SECTIONS