ഇന്ന് അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി...

By Sooraj Surendran.10 09 2020

imran-azhar

 

 

ചിങ്ങത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിന്ന്. അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണഭഗവാന്‍ ഭൂമിയിൽ അവതരിച്ചത്. അതുകൊണ്ട് തന്നെ ഈ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനമായി ആഘോഷിക്കപ്പെടുന്നു. ദുരിതങ്ങളില്‍നിന്ന് മോചനം നേടുന്നതിനും ശത്രുശല്യം അകറ്റുന്നതിനും ജീവിതത്തിലെ തിരിച്ചടികളില്‍നിന്നും മോചനം ലഭിക്കുന്നതിനും ഉത്തമമാണ് അഷ്ടമിരോഹിണി ദിവസത്തെ ശ്രീകൃഷ്ണ പൂജ. മത്സ്യമാംസാദികള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. ലഘുഭക്ഷണമാണ് കഴിക്കേണ്ടത്. ബ്രഹ്മചര്യം പാലിക്കുകയും ചെയ്ത് വ്രതം അനുഷ്ഠിക്കുന്നതും അത്യുത്തമമാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വ്രതം അനുഷ്ടിച്ചാൽ ജീവിത വിജയം കൈവരിക്കാമെന്നാണ് വിശ്വാസം.

 

OTHER SECTIONS