കൊല്ലൂർ മൂകാംബിക ദേവിയുടെ രഥോത്സവം മാർച്ച്17 നു വൈകിട്ട് അഞ്ചു മണിക്ക്

By online desk.11 03 2020

imran-azhar
 
 
അറുപത്തി നാലു പുണ്യതീര്ഥങ്ങൾ സംഗമിച്ചൊഴുകുന്ന പുണ്യവാഹിനി സൗപർണികയുടെ തീരത്താണ്  മൂകാംബിക ദേവിയുടെ ക്ഷേത്രം. സൗപർണികയിൽ കുളിച്ചാൽ സർവ പാപങ്ങളും തീരുന്നു. ഇതിനെ സങ്കല്പസ്നാനം എന്നു പറയുന്നു . ദുർഗ്ഗതി നാശിനിയായ ദുർഗ്ഗയാണ്. ദേവി മൂകാംബിക പ്രകൃതിയും പരമാത്മാവും പരബ്രഹ്മവും കുണ്ഡലിനീശക്തിയും എല്ലാ ദേവി പരമേശ്വരി തന്നെ എന്നു പറയാം . 
ചണ്ഡിക ഹോമവും നവചണ്ഡികാ ഹോമവും മഹാപൂജയുമായൊക്കെ പ്രധാനവഴിപാടുകൾ ആയി നടത്തപ്പെടുന്നു. സന്യാസിമാരില്ലാത്ത ക്ഷേത്രമാണ് മൂകാംബിക. കുടുംബസ്ഥരായവരാണ് പൂജാരിമാർ. ശരീര ശുദ്ധിയേക്കാൾ മനഃശുദ്ധിയാണ് കോലാപുരേശ്വരിയുടെ അനുഗ്രഹത്തിനും പ്രീതിക്കും വേണ്ടത് .
 
 
സമ്പത്തും സൗകര്യങ്ങളും ഉണ്ടെങ്കിൽ കൂടി ഒരാൾക്കും മൂകാംബികയിൽ എത്താൻ കഴിയില്ല ഒരാൾക്ക് ദേവിയുടെ മുന്നിൽ എത്തണം എങ്കിൽ ദേവി തന്നെ വിളിക്കണം. എത്ര പേരാണ് ഇതുവരെ പോകാൻ കഴിഞ്ഞില്ല എന്നു പറയുന്നത്. പോകാൻ ആഗ്രഹിച്ചു ഐക്യസ്വരൂപയായ ദേവിയെ സദാ പ്രാർത്ഥിക്കുക. ഒരിക്കൽ നമ്മൾ അവിടെ എത്തും.  രഥോത്സവത്തിനു രഥം ഉരുളുമ്പോൾ രഥത്തിൽ നിന്നും നാണയങ്ങൾ പുറത്തേക്കു വർഷിക്കും. ആ നാണയങ്ങൾ കയ്യിൽ വരുന്നത് മഹാഭാഗ്യമായി കരുതുന്നു. മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി ഐക്യസ്വരൂപ ശരണം .
 
 
 
 
 

OTHER SECTIONS