കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം നിയന്ത്രണങ്ങളോടെ തുറന്നു

By Web Desk.05 07 2021

imran-azhar

 

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രം ഭക്തര്‍ക്കായി നിയന്ത്രണങ്ങളോടെ തുറന്നു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ദര്‍ശനം ഇന്നു മുതലാണ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടങ്ങിയത്. ഭക്തരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. കൊടിമരം വരെ പ്രവേശിക്കാം. പൂജകള്‍ക്ക് അനുവാദമില്ല. മറ്റു പ്രസാദങ്ങളും ലഭിക്കില്ല.

 

രണ്ടാഴ്ചത്തേക്കാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നത്. തുടര്‍ന്ന് അവലോകനയോഗം ചേര്‍ന്ന് ക്ഷേത്രം പൂര്‍ണമായി തുറക്കുന്നതിനുള്ള തീരുമാനമെടുക്കും.

 

 

 

OTHER SECTIONS