നേർന്ന വഴിപാടുകൾ മുടങ്ങുകയോ, മറക്കുകയോ ചെയ്താൽ...

By Sooraj Surendran.23 06 2020

imran-azhar

 

 

നാം ജീവിതത്തിൽ പലപ്പോഴും പല കാര്യങ്ങളും ആഗ്രഹിച്ചുകൊണ്ട് ഇഷ്ട ആരാധനാമൂർത്തിക്ക് വഴിപാടുകൾ നേരാറുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന നാം ഇങ്ങനെ നേരുന്ന വഴിപാടുകൾ പലപ്പോഴും മറക്കാറുമുണ്ട്. ഇങ്ങനെ നാം നേർന്ന വഴിപാടുകൾ മറന്നുപോയാലോ? മുടങ്ങിയാലോ? എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോ എന്നത് പലരുടെയും സംശയമാണ്. മുടങ്ങിക്കിടന്ന വഴിപാടുകള്‍ ഏതെന്നും ഏതുക്ഷേത്രത്തിലേക്കാണെന്നും മറന്നുപോയല്‍ കുറച്ചുപണം തെറ്റുപണം എന്ന സങ്കല്‍പ്പത്തില്‍ മൂന്നുതവണ ഉഴിഞ്ഞ് കാണിക്കിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമര്‍പ്പിക്കാം. വഴിപാട് മുടങ്ങിയത് ശിവക്ഷേത്ത്രതിലാണെങ്കില്‍ ക്ഷമാപണമന്ത്രവും വിഷ്ണുക്ഷേത്രത്തിലാണെങ്കില്‍ സമര്‍പ്പണമന്ത്രവും ജപിക്കണം.

 

ക്ഷമാപണ മന്ത്രം


"ഓം കരചരണകൃതം വാകായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാ അപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേശ്രീമഹാദേവശംഭോ"

 

OTHER SECTIONS