കുങ്കുമം തൊടുന്നത് കൊണ്ടുള്ള ഫലങ്ങൾ

By uthara.29 04 2019

imran-azhar

 

ദേവി പ്രീതി ഉണ്ടാകുന്നതിന് വേണ്ടി ഏവരും ധരിക്കുന്ന ഒന്നാണ് കുങ്കുമം .കുങ്കുമം ചാർത്തുന്ന വേളയിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട് . ആദിപരാശക്തി ബിന്ദുരൂപത്തിൽ സ്ഥിതി ചെയ്യുന്നു എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് . അതു കൊണ്ട് തന്നെ കുങ്കുമം ബിന്ദു രൂപത്തിൽ നെറ്റിയിൽ അണിയുന്നത് ഏറെ മഹത്കരമാകുന്നു .കുങ്കുമം നാടുവിരലുകൊണ്ടോ മോതിര വിരൽ കൊണ്ടോ വേണം അണിയേണ്ടത് .ചെറുവൃത്ത രൂപത്തിൽ പുരികത്തിനിടയിലോ നെറ്റിക്ക് മധ്യത്തിലോ അണിയുകയും വേണം . ചന്ദനത്തോടൊപ്പം കുങ്കുമം തൊടുന്നത് വിഷ്ണു പ്രീതിക്കും ഭസ്മതോടൊപ്പം കുങ്കുമം തൊടുന്നത് ശിവ പ്രീതിക്കും കാരണമാകുന്നു .ദോഷഫലങ്ങൾ ദശാകാലങ്ങളിൽ കുറക്കുവാനും കുങ്കുമധാരണം നല്ലതാണ് .

OTHER SECTIONS