നാരങ്ങാവിളക്ക് ഹോമത്തിന്റെ ഫലം നല്‍കും; സമര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ അറിയണം

രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് നാരങ്ങാവിളക്ക്. ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് സമര്‍പ്പണത്തിലൂടെ ലഭിക്കുന്നത്.

author-image
RK
New Update
നാരങ്ങാവിളക്ക് ഹോമത്തിന്റെ ഫലം നല്‍കും; സമര്‍പ്പിക്കുമ്പോള്‍ ഇതൊക്കെ അറിയണം

രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് നാരങ്ങാവിളക്ക്. ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് സമര്‍പ്പണത്തിലൂടെ ലഭിക്കുന്നത്.

ഉദ്ദിഷ്ടകാര്യസിദ്ധിക്കും വിവാഹതടസ്സം നീങ്ങുന്നതിനും നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഉത്തമമാണ്. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഏറ്റവും നല്ലതാണ്.

നാരങ്ങാവിളക്ക് തയ്യാറാക്കുന്ന വിധം അറിയാം. നാരങ്ങാ നടുവേ പിളര്‍ന്ന ശേഷം നീര് കളയണം. തുടര്‍ന്ന് പുറംതോട് അകത്തുവരത്തക്ക രീതിയില്‍ ചിരാത് പോലെയാക്കണം.

ഇതില്‍ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് തിരി തെളിക്കാം. തെളിക്കുന്ന നാരങ്ങാവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. എത്ര നാരങ്ങാ എടുക്കുന്നുവോ അതില്‍ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിച്ചാല്‍ മതി. അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത്.

നവഗ്രഹങ്ങളിലൊന്നായ രാഹു അനിഷ്ടകാരിയാണ്. നിത്യേനയോ ചൊവ്വാ, വെള്ളീ ദിനത്തിലോ രാഹുകാലസമയത്ത് നാരങ്ങാവിളക്ക് തെളിച്ച് പ്രാര്‍ഥിക്കുന്നത് രാഹുദോഷശാന്തിക്കുള്ള ഉത്തമമാര്‍ഗ്ഗമാണ്. ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് തെളിച്ചശേഷം ദേവീപ്രീതികരമായ മന്ത്രങ്ങള്‍, ലളിതാസഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.

ലളിതാസഹസ്രനാമജപം സാധിച്ചില്ലെങ്കില്‍ മൂന്നുതവണ ലളിതാസഹസ്രനാമധ്യാനം മാത്രമായും ജപിക്കാം.

Astro lemon lamp