ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങലക്കും പരിഹാരം കാണാം ; ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയാൽ

By uthara.27 01 2019

imran-azhar

 


ജീവിത്തൽ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ നഗരത്തില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ ഉള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയാൽ മതി എന്നാണ് വിശ്വാസം . ഈ ക്ഷേത്രസമുച്ചയത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമാണ് . ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാര്‍ ആണ് ഈ ക്ഷേത്രം നിര്‍മിച്ചുവെന്ന് കരുതപ്പെടുന്നത് .

 

പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം . വടക്കോട്ട് ഉള്ള ദർശനമാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത . ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാല്‍ മാറുമെന്നാണ് വിശ്വാസം . ഭക്തന് കുളിര്‍മയും ശാന്തിയും ഒരുപോലെ അനുഭവമാകുന്ന അദ്ഭുതക്ഷേത്രങ്ങളിൽ ഒന്നാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം.

OTHER SECTIONS