ഈ ജീവികൾ വീട്ടിൽ വന്നു കയറിയാൽ ...

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇടക്കെങ്കിലും ചില ജീവികൾ എത്തിപെടാറുണ്ട് . അത്തരത്തിൽ വരുന്ന ജീവികൾ ചിലത് നമുക്ക്

author-image
online desk
New Update
 ഈ  ജീവികൾ വീട്ടിൽ  വന്നു കയറിയാൽ ...

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇടക്കെങ്കിലും ചില ജീവികൾ എത്തിപെടാറുണ്ട് . അത്തരത്തിൽ വരുന്ന ജീവികൾ ചിലത് നമുക്ക് ഗുണവും എന്നാൽ മറ്റുചിലത് നമുക്ക് ദോഷവുമായി ഭവിക്കുന്നു . എന്നാൽ ചില ജീവികൾ വീട്ടിൽ കയറി താമസമാക്കിയതിനു ശേഷമേ നാം അവയെ കാണുകയുള്ളു . അങ്ങനെയുള്ള കൊറച്ചു ജീവികളും അവ വീടുകളിൽ വന്നാലുമുള്ള ഗുണ ദോഷങ്ങൾ കാണാം.

 

പ്രാവ്

പൊതുവെ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് പ്രാവ് എങ്കിലും വീട്ടിൽ പ്രവിന്റെ കൂട് വേണ്ട, അത് വീട്ടിൽ ദാരിദ്യ്രം കൊണ്ടു വരാൻ ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

തേനിച്ചക്കൂട്

നിർഭാഗ്യം എന്നതിലുപരി അപകടകരവുമാണ് തേനിച്ചക്കൂട് വീടിനകത്തുള്ളത്. തേനീച്ച കൂട് സൗഭാഗ്യത്തെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു എന്നൊരു വിശ്വാസം ഉണ്ട്.

പൂച്ച

പൂച്ച വീട്ടിൽ കയറിവരുന്നത് സന്താന സൗഖ്യത്തിനും വീടിന്റെ വളർച്ചയ്ക്കും കാരണമാവുന്നു .

ചിലന്തി

വീട്ടിൽ ചിലന്തിവലകൾ നിറഞ്ഞിരിക്കുന്നത് ദൗർഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വവ്വാൽ

വീടിനകത്ത് വവ്വാൽ കടന്നു വരുന്നത് നല്ലതല്ല. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല. ഇത് ദുശ്ശകുനമായി കരുതിപ്പോരുന്നു

അണ്ണാൻ

അണ്ണാൻ വീട്ടിലേക്കു വന്നുകയറുന്നതു നല്ലതാണ്. വിട്ടു മാറാത്ത ദുരിതങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.

കടന്നൽ

ഉപദ്രവകാരിയായ കടന്നൽ കൂടു കെട്ടുന്നത് ശത്രുദോഷത്തെ സൂചിപ്പിക്കുന്നു.

തത്ത / മൈന

ഭവനത്തിൽ ഉന്നതി ഉണ്ടാവാൻ കാരണമാകും. പക്ഷേ കൂട്ടിൽ അടച്ചു വളർത്തുന്നത് വിപരീത ഫലം നൽകും.

നായ

നായ വലിഞ്ഞു കയറിവരുന്നത് കഷ്ടകാലമാണെന്നാണ് പറയുക . ഇത് ദാരിദ്ര്യത്തിന് കാരണമാകും.

കീരി / ഉടുമ്പ്

കീരി, ഉടുമ്പ് എന്നിവ പുരയിടത്തിൽ വരുന്നത് ശത്രു വിജയത്തെ കുറിക്കുന്നു.

ആമ

ഉടൻ വാഹനയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം.

പാമ്പ്‌

പാമ്പ്‌ നമ്മളെ ഭീതിപ്പെടുത്തുന്നതാണെങ്കിലും പുരയിടത്തിൽ കയറി വന്നാൽ ഐശ്വര്യമാണെന്നു പറയപ്പെടുന്നു.

Astro