ഇന്ന് മഹാശിവരാത്രി; ബലി തര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

ഭക്തര്‍ക്ക് മഹാശിവരാത്രിയുടെ പുണ്യം നുകരാന്‍ ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. പിതൃമോക്ഷ പ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ആലുവ മണപ്പുറത്തു സംഗമിക്കും.

author-image
Avani Chandra
New Update
ഇന്ന് മഹാശിവരാത്രി; ബലി തര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

ആലുവ: ഭക്തര്‍ക്ക് മഹാശിവരാത്രിയുടെ പുണ്യം നുകരാന്‍ ശിവക്ഷേത്രങ്ങള്‍ ഒരുങ്ങി. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. പിതൃമോക്ഷ പ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ആലുവ മണപ്പുറത്തു സംഗമിക്കും.

148 ബലിത്തറകളാണ് ബലിതര്‍പ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ഇവിടെ ബലിയിടാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് 2000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് അര്‍ധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്ര വിധേയമായായിരുന്നു ബലിതര്‍പ്പണം നടന്നത്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. അതിനാല്‍ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 7 ന് ആരംഭിച്ച ലക്ഷാര്‍ച്ചന രാത്രി 10 വരെ നീളും. 12 നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും. തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കുംഭത്തിലെ അമാവാസി ദിനമായ നാളെ ഉച്ച വരെ തര്‍പ്പണത്തിനു തിരക്ക് ഉണ്ടാകും.

 

Astro lord siva mahasivarathri