ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ ചെയ്യേണ്ട കാര്യം

By uthara.14 02 2019

imran-azhar

 മമ്മിയൂര്‍ മഹാദേവനെ വണങ്ങിയാൽ മാത്രമേ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാകൂവെന്നുള്ള വിശ്വാസം ഏറെയാണ് . മമ്മിയൂര്‍ മഹാദേവക്ഷേത്രം എന്നത് ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്.ക്ഷേത്രത്തിലെ പ്രതിഷ്‌ഠ എന്ന് പറയുന്നത് പാര്‍വതി വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് വിശ്വാസം . ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാ വേളയിൽ മമ്മിയൂരപ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .

OTHER SECTIONS