മണക്കാട് ശക്തിസ്വരൂപിണി ക്ഷേത്രം ഉത്സവം

By online desk .31 01 2020

imran-azhar

 

 

തിരുവനന്തപുരം: മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചു. ഇന്നലെ മീനാക്ഷിദേവീ വിഗ്രഹപ്രതിഷ്ഠ നടന്നു. രാത്രി 9ന് അത്താഴ പൂജ. മറ്റ് ദിവസങ്ങളിലും പതിവ് പൂജകളുണ്ടാകും. ഇന്ന് വൈകിട്ട് 5ന് സംഗീതഗാനാമൃതം, 8ന് ഗീതാകൃഷ്ണന്റെ സംഗീതനാദം, നാളെ വൈകിട്ട് 5ന് വെള്ളായണി അശോക് കുമാറിന്റെ സംഗീതസദ്യ, രാത്രി 8ന് ചിറയിന്‍കീഴ് സുധീഷിന്റെ സംഗീതഗാനാമൃതം. ഫെബ്രുവരി ഒന്നിന് രാത്രി 8ന് ഉള്ളൂര്‍ നാദശ്രീ ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള. രാത്രി 12ന് ഗുരുസിയോടെ ഉത്സവം സമാപിക്കും.

 

OTHER SECTIONS