സന്താനഭാഗ്യം, ദീര്‍ഘായുസ്, രോഗശമനം; ഒക്ടോബര്‍ 30 പ്രധാനം

മാനവ സംസ്‌കൃതിയുടെ ദേവാരാധനാ സമ്പ്രദായങ്ങളില്‍ ഏറ്റവും പ്രാചീനവും എന്നാല്‍ കാലിക പ്രസക്തവുമായ ഒന്നാണ് നാഗാരാധന. നാഗദേവതകളുടെ അവതാര ദിനമായി ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. സര്‍പ്പദൈവങ്ങളുടെ പിറന്നാള്‍ എന്നും ആയില്യത്തെ വിശേഷിപ്പിക്കാം.

author-image
RK
New Update
സന്താനഭാഗ്യം, ദീര്‍ഘായുസ്, രോഗശമനം; ഒക്ടോബര്‍ 30 പ്രധാനം

മാനവ സംസ്‌കൃതിയുടെ ദേവാരാധനാ സമ്പ്രദായങ്ങളില്‍ ഏറ്റവും പ്രാചീനവും എന്നാല്‍ കാലിക പ്രസക്തവുമായ ഒന്നാണ് നാഗാരാധന. നാഗദേവതകളുടെ അവതാര ദിനമായി ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. സര്‍പ്പദൈവങ്ങളുടെ പിറന്നാള്‍ എന്നും ആയില്യത്തെ വിശേഷിപ്പിക്കാം.

തുലാമാസത്തിലെ ആയില്യം ആഘോഷങ്ങള്‍ക്കാണ് മണ്ണാറശാലയില്‍ പ്രാധാന്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് യുഗാബ്ദങ്ങളുടെ പാരമ്പര്യപുണ്യം പേറുന്ന വിശ്വപ്രസിദ്ധമായ മണ്ണാറശാല നാഗരജക്ഷേത്രം.

മണ്ണാറശാല നാഗരാജക്ഷേത്രത്തിന് വളരെയേറെ സവിശേഷതകളുണ്ട്. കിഴക്കോട്ട് ദര്‍ശനം. ശൈവ-വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയമാണ് മണ്ണാറാശാല. ഈ ദിവസം അമ്മയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയാല്‍ സര്‍പ്പദോഷങ്ങളെല്ലാം അകലുമെന്നാണ് വിശ്വാസം.

ആയില്യം നാളില്‍ അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തേക്ക് എഴുന്നള്ളിക്കാറുണ്ട്. ഭക്തിനിര്‍ഭരമായ ഈ അനുഷ്ഠാനമാണ് ആയില്യം എഴുന്നള്ളത്ത്. രാജപ്രൗഢിയോടെ നടത്തുന്ന ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ച് മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസൗഖ്യം, മാനസിക-ശാരീരിക ആരോഗ്യവര്‍ദ്ധനവ്, വിദ്യാഭ്യാസോന്നതി, മന:സുഖം, ദീര്‍ഘായുസ്സ് തുടങ്ങി സര്‍വ്വ ഗുണങ്ങളും കൈവരുമെന്നാണ് വിശ്വാസം.

മണ്ണാറശാല ആയില്യം പൂജകളുടെ അവസാന ഘട്ടത്തില്‍ നടത്തുന്ന മറ്റൊരു വിശേഷപൂജയാണ് തട്ടിന്മേല്‍ നൂറും പാലും. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവര്‍ നടത്തുന്ന തട്ടിന്മേല്‍ നൂറും പാലോടെയാണ് ആയില്യം ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്.

ജന്മ ജന്മാന്തരങ്ങളിലെ സര്‍പ്പദോഷങ്ങള്‍ അകറ്റാനും സന്തതി പരമ്പരകളെ സര്‍പ്പശാപ ദോഷങ്ങളില്‍ നിന്ന് രക്ഷിക്കാനും കുടുംബത്തിലെ ഐശ്വര്യാഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യ സിദ്ധിക്കുമായി ചെയ്യാവുന്ന ഉത്തമ വഴിപാടാണ് നൂറുംപാലും.

ഈ വര്‍ഷത്തെ മണ്ണാറശാല ആയില്യം തുലാം 14 (ഒകേ്ടാബര്‍ 30) ശനിയാഴ്ചയാണ്.

 

Astro mannarasala ayilyam