ദര്‍ശന പുണ്യമായി മണ്ണാറശാലയില്‍ പൂയം തൊഴല്‍, ഇന്ന് ആയില്യം

ഹരിപ്പാട്: സര്‍പ്പ ദോഷങ്ങള്‍ അകറ്റാന്‍ പതിനായരങ്ങള്‍ ഇന്നു മണ്ണാറശാലയില്‍ പൂയം ദര്‍ശനത്തിനെത്തി.

author-image
online desk
New Update
ദര്‍ശന പുണ്യമായി മണ്ണാറശാലയില്‍ പൂയം തൊഴല്‍, ഇന്ന് ആയില്യം

ഹരിപ്പാട്: സര്‍പ്പ ദോഷങ്ങള്‍ അകറ്റാന്‍ പതിനായരങ്ങള്‍ ഇന്നു മണ്ണാറശാലയില്‍ പൂയം ദര്‍ശനത്തിനെത്തി. ദര്‍ശന പ്രധാനമായ ഉച്ചപൂജയ്ക്കും വൈകുന്നേരത്തെ പൂയം തൊഴലിനും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആയില്യം നാളായ ഇന്ന് കുടുംബകാരണവര്‍ എം.കെ.പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നാഗരാജവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തി വിശേഷാല്‍ പൂജ നടത്തും. ക്ഷേത്രനടയില്‍ വിവിധ വാദ്യമേളങ്ങളുടെ സേവക്ക്‌ശേഷം സര്‍പ്പം പാട്ട് തറയിലും വാദ്യമേള സേവ നടക്കും. ഇന്ന് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് ഒഴിവാക്കാനും സുഗമമായ ദര്‍ശനത്തിനുമായി ഭക്തരെ ഓരോ ഗ്രുപ്പുകളായി മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുകയുള്ളു. പടിഞ്ഞാറെ നടയിലെ കവാടത്തിലൂടെ പ്രവേശനം അനുവദിക്കില്ല. പകരം പടിഞ്ഞാറെ നടയില്‍ ആരംഭിക്കുന്ന പ്രത്യേകം തയ്യാറാക്കിയ നടവരിയില്‍ കൂടി വരിയായി നിന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെ വേണം ഉള്ളിലേക്ക് പ്രവേശിക്കാന്‍. 50 മുതല്‍ 60 പേരടങ്ങുന്ന സംഘങ്ങളായാണ് ഭക്തരെ കടത്തിവിടുന്നത്. ഒരു മിനിട്ടില്‍ 100 പേരെ പ്രധാന നടയിലേക്ക് കടത്തിവിടും നിലവറയുടെ ഭാഗത്തും ഈ ക്രമീകരണങ്ങളാണ് ഉണ്ടാവുക. നിലവറയില്‍ തൊഴുത ശേഷം വടക്ക് ഭദ്രകാളി നടവഴി മന്ദാരം റോഡിലിറങ്ങി പ്രധാന റോഡിലെത്താം. ബാരിക്കേഡുകള്‍ക്ക് ഇരുവശങ്ങളിലും പോലീസ് നിലയുറപ്പിക്കും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നത്തും.

mannarashala ayilyam today