മണ്ണാറശാല ആയില്യം ഉത്സവം 23ന്

By online desk.16 10 2019

imran-azhar

 


ഹരിപ്പാട് : പ്രസിദ്ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം 23ന് നടക്കും. 21ന് 3 മണിക്ക് മണ്ണാറശാല ശ്രീ നാഗരാജ പുരസ്‌കാര വിതരണ സമ്മേളനം ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ:കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുടുംബക്കാരണവര്‍ എം.കെ പരമേശ്വരന്‍ നമ്പൂതിരി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പി.കെ നാരായണന്‍ നമ്പ്യാര്‍ (വാദ്യം),പി.ആര്‍. കുമാരകേരള വര്‍മ(ഗീതം),കലാമണ്ഡലം വാസുപിഷാരടി (നാട്യം),നിര്‍മല പണിക്കര്‍(നൃത്തം) എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 5ന് മഹാദീപക്കാഴ്ച, 7.30ന് നടി ദിവ്യാ ഉണ്ണിയുടെ നടനാഞ്ജലി. പൂയം നാളായ 22ന് രാവിലെ എട്ടിന് ഭക്തി ഗാനസുധ, 9.30ന് ഓട്ടന്‍തുള്ളല്‍, 9.30ന് ശേഷം തിരുവാഭരണം ചാര്‍ത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചഃപൂജ. 11ന് സംഗീത സദസ്, തുടര്‍ന്ന് പ്രസാദമൂട്ട്. 2.30ന് സംഗീത സദസ്സ്, 4.30ന് പാണ്ടിമേളം, 5ന് പൂയം തൊഴല്‍,6.30ന് ടി.എം കൃഷ്ണയുടെ സംഗീത സദസ്,രാത്രി 9.30ന് കലാമണ്ഡലം ഗോപിയുടെ നേൃത്വത്തില്‍ നളചരിതം മൂന്നാം ദിവസം കഥകളി.

 

23ന് ആയില്യം നാളില്‍ രാവിലെ 8ന് വയലിന്‍ ഫ്യൂഷന്‍, 9.30 ന് ഭക്തിഗാന ലയം ,10ന് പ്രസാദമൂട്ട്, മണ്ണാറശാല കാരണവര്‍ എന്‍.കെ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വ ത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജ. 11.30ന് അക്ഷരശ്ലോക സദസ്സ്,12.30ന് പാഠകം, 1.30ന് മിഴാവ് തായമ്പക,3ന് പുല്ലാങ്കുഴല്‍ കച്ചേരി,വൈകിട്ട് 5ന് തിരുവാതിര കളി, 6.30ന് ഭരതനാട്യം, രാത്രി എട്ടിന് കഥാപ്രസംഗം.

 

ആയില്യം ഉത്സവത്തിനു മുന്നോടിയായി എരിങ്ങാടപ്പള്ളിക്കാവ് ഉള്‍പ്പെടെയുള്ള അനുബന്ധ കാവുകളിലെ പൂജകള്‍ ഇന്നു തുടങ്ങും. പുണര്‍തത്തിനു കാവുകളിലെ പൂജകള്‍ പൂര്‍ത്തിയാകും. രോഹിണി നാള്‍ മുതല്‍ പുണര്‍തം വരെ മുഴുക്കാപ്പ് ചാര്‍ത്തും. ആയില്യം പൂജകള്‍ കുടുംബക്കാരണവരായ എം.പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ എസ്.നാഗദാസ്, എന്‍.ജയദേവന്‍, എം.പി. വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.

OTHER SECTIONS