നിങ്ങളെ ടെൻഷൻ അലട്ടുന്നുണ്ടോ? ഈ മന്ത്രം ചൊല്ലിയാൽ മതി

By online desk .07 04 2021

imran-azhar

 

ഇക്കാലത്ത് മാനസിക സമ്മർദവും ടെൻഷനും മൂലം ജീവിതം മടുക്കുന്ന നിരവധിപ്പേരുണ്ട്.
പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചുവരികയാണ്.

 

അത്തരക്കാർക്ക് മനസമാധാനം ലഭിക്കാനുളള ഒരു മാര്‍ഗമാണ് പ്രാര്‍ഥന. എല്ലാദുഖങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനുകള്‍ അകലും.

 

മനശാന്തിലഭിക്കാനായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്ന മന്ത്രമാണ് പഞ്ചമന്ത്രം. ഈ മന്ത്രം പുലര്‍ച്ചെ 36 തവണ ജപിക്കുന്നത് ഉത്തമമാണ്.

 

മനസ് പൂര്‍ണമായും ഈശ്വരനില്‍അര്‍പ്പിച്ച് ഈ മന്ത്രം ജപിച്ചാല്‍ മനശാന്തിലഭിക്കുകയും ദിവസം മുഴുവന്‍ ആ മന്ത്രജപത്തിന്റെ പോസറ്റീവ് എനര്‍ജി മനസിലുണ്ടാകുകയും ചെയ്യും.

 

മന്ത്രം

 

ഓം രേവന്തായ നമഃ

ഓം മഹാശാസ്‌ത്രേ നമഃ

 

ഓം ഘോഷവതേ നമഃ

ഓം ദിവ്യനൃത്തായ നമഃ

OTHER SECTIONS