മയിൽ‌പ്പീലി വീട്ടിൽ സൂക്ഷിച്ചാൽ പലതുണ്ട് ഗുണം...

By Web Desk.11 07 2020

imran-azhar

 

 

മയിൽ‌പ്പീലി വീടുകളിൽ സൂക്ഷിച്ചാൽ പലതുണ്ട് ഗുണം. മയിൽ‌പ്പീലി മഹാലക്ഷ്മിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ വീടുകളിൽ സൂക്ഷിക്കുമ്പോൾ ഭംഗി വർധിക്കുന്നതിനൊപ്പം തന്നെ മഹാലക്ഷ്മിയുടെ സാന്നിധ്യവും വന്നു ചേരുന്നു. ശനിയുടെ അപഹാരമുള്ളവർ മൂന്ന് മയിൽ‌പ്പീലി കറുത്ത നൂലിൽ കെട്ടി വെള്ളം തളിച്ച് പ്രാർത്ഥിച്ചാൽ ശനിദോഷം കുറയുമെന്നാണ് വിശ്വാസം. മാത്രമല്ല പണപ്പെട്ടിക്ക് സമീപം മയിൽപ്പീലി സൂക്ഷിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും കരുതപ്പെടുന്നു. എന്നാൽ യഥാർത്ഥ മയിൽ‌പ്പീലി തന്നെ വീടുകളിൽ സൂക്ഷിക്കണമെന്നും പറയുന്നുണ്ട്.

 

OTHER SECTIONS