തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഉള്ള ഫലങ്ങൾ

By uthara .25 02 2019

imran-azhar

 

കുടുംബത്തിന്റെ ഐശ്വര്യത്തിനും , വൈധവ്യദോഷ നിവാരണത്തിനും, ഇഷ്‌ട പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമായി പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമായ തിങ്കളാഴ്ച്ച വൃതം നോൽക്കുന്നത് ഉത്തമമാണ് . തിങ്കളാഴ്ച്ച വൃതത്തെ സോമവാര വ്രതം എന്നും അറിയപ്പെടുന്നു . ശിവകുടുംബപ്രീതിക്ക് സോമവാരവ്രതാനുഷ്ഠാനം നടത്തുന്നതിലൂടെ സാധ്യമാകും .

 

ഈ വൃതം അനുഷ്ട്ടിച്ചതിന് ശേഷമാണ് പരമശിവനെ പാർവതി ദേവിക്ക് ഭർത്താവായി ലഭിച്ചത് . ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ തിങ്കളാഴ്ച്ച വൃതം നോൽകുന്ന ദിവസം പ്രാർത്ഥിക്കാൻ .നൂറ്റിയെട്ട് പ്രാവശ്യം നമ:ശിവായ ശിവായ നമ: എന്ന മൂലമന്ത്രം ഉരുവിടണം .അതേ സമയം തുല്യപ്രാധാന്യം നല്‍കി കൊണ്ട് ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും ജപിക്കേണ്ടതാണ് .

 

വൃത്തം അനുഷ്‌ടിക്കുന്ന ദിവസം കുളിച്ച് ശുദ്ധിയായി വന്ന് വെളള വസ്ത്രമുടക്കുകയും ഭസ്മവും രുദ്രാക്ഷവും ധരിച്ച് ശിവക്ഷേത്ര ദർശനം നടത്തുകയും വേണം .മേടം, ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മാസങ്ങളിലെ തിങ്കളാഴ്ച ദിവസങ്ങളിൽ വൃതം നോൽകുന്നത് ഏറെ ഗുണകരമാണ് .

OTHER SECTIONS