കുട്ടികൾക്ക് പ്രിയങ്കരൻ ഈ മഞ്ച് മുരുഗൻ

By uthara .30 01 2019

imran-azhar

 

കർപ്പുരം ,സാംബ്രാണി , എണ്ണ എന്നിവയൊക്കെ ഇഷ്‌ട ഭഗവാന് വഴിപാടായി സമർപ്പിക്കുന്നവർ ആലപ്പുഴ തലവടിയിലെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വരുമ്പോൾ നെസ്‍ലെ മഞ്ച് കൈയിൽ കരുതണം . മഞ്ച് കൊതിയനാണ് ബാല മുരുഗൻ .പ്രാർത്ഥനയോടെ മഞ്ച് സമർപ്പിച്ചാൽ ഉദിഷ്‌ട കാര്യം നടക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു .പഴനിയിൽ നിന്ന് കൊണ്ട് വന്ന കല്ലിലാണ് വിഗ്രഹം നിർമ്മിച്ചത് എന്ന മറ്റൊരു പ്രത്യേകതയാണ് .നിരവധിപേരാണ് ദിവസവും മഞ്ചുമായി എത്തി പ്രാർത്ഥിച്ചു മടങ്ങുന്നത് .

 

തെക്കൻ പഴനി എന്ന് അപരനാമത്തിൽ അറിയപെടുന്ന ഈ ഷേക്ത്രം ഇപ്പോൾ മഞ്ച് മുരുഗൻ എണ്ണ പേരിലും പ്രസിദ്ധമായി .ക്ഷേത്രത്തിനു പുറത്തു കടകളിൽ മഞ്ച് മാലകൾ വിൽക്കുന്നു .തുലാഭാരം ,പറ എന്നീ വഴുപാടുകൾക്കും മഞ്ച് ആണ് ഉപയോഗിക്കുന്നത് .വഴിപാടിനായി ഉപയോഗിച്ച മഞ്ച് തിരികെ ഭക്തർക്ക് പ്രസാദമായി നൽകുകയാണ് പതിവ് . പരീക്ഷാപേടിമാറ്റാൻ ബാല മുരുഗന് മഞ്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്ന കുട്ടികൾ ആണ് ഭക്തരിൽ ഏറെയും .

 

വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിലെ മണിമുഴക്കിയ അന്യമതത്തിൽ പെട്ട കുട്ടിയെ വീട്ടുകാർ വഴക്കുപറയുകയും അടിക്കുകയും ചെയ്തു . പേടിച്ചു പനി പിടിച്ച കുട്ടി രാത്രിമുഴുവൻ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു . പിറ്റേന്ന് കുട്ടിയുമായി ക്ഷേത്രത്തിൽ എത്തിയ വീട്ടുകാരോട് പൂജാരി നേര്ച്ച നടത്തൻ ആവശ്യപ്പെട്ടു .

 

വഴിപാട് സദനം വാങ്ങാൻ പോയ കുട്ടി മഞ്ചുമായാണ് തിരികെ എത്തിയത് .മഞ്ച് നടയിൽ വച്ച് പ്രാർത്ഥയച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ മാറി എന്നാണ് വിശ്വാസം . ഇതോടുകൂടി മഞ്ച് വഴിപാടായി സമർപ്പിക്കാൻ തുടങ്ങി . അന്യ നാടുകളിൽ നിന്നും വ്യത്യസ്ത മതങ്ങളിൽ പെട്ടവരുമായ ആളുകൾ മഞ്ചുമായി ക്ഷേത്രത്തിൽ എത്തി തുടങ്ങി .ഇന്ന് കേരളമൊട്ടാകെ മഞ്ച് മുരുഗൻ പ്രസിദ്ധനാണ് .

OTHER SECTIONS