മുപ്പെട്ട് വെള്ളി ....സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ ഈ വ്രതം അനുഷ്ഠിക്കുക

By online desk .15 05 2020

imran-azhar

 

ഓരോ മലയാള മാസത്തിലും ആദ്യം വരുന്ന ആഴ്ചദിനങ്ങളെ മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ ‍, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ ‍, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്നു വിളിക്കുന്നു. ലക്ഷ്മീ പ്രാധാന്യമുള്ള ദിനമാണിത് . കൂടാതെ ഗണേശ പ്രീതിയും വരുത്തണം.

 

ദേവിക്ക് വെളുത്ത പൂക്കൾ സമർപ്പിക്കുന്നതും പുഷ്‌പാഞ്‌ജലി , പാൽപ്പായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും ഉത്തമം. ദേവീ ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് സമർപ്പിക്കുന്നത് രാഹുദോഷ പരിഹാരമാണ് . വെള്ളി ആഭരണങ്ങൾ, വെളുത്ത വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതും നന്ന്. സന്ധ്യയ്ക്കു ദേവീ ക്ഷേത്രദർശനം നടത്തി മഹാലക്ഷ്മീ അഷ്ടകം ജപിക്കാം .ഇന്ന് ലളിതാ സഹസ്രനാമം ജപിക്കുന്നത് അത്യുത്തമം . ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം ജപിക്കാം . കടങ്ങള്‍ ഒഴിവായി കിട്ടാന്‍ ഋണമോചക ഗണപതിയെ പ്രാർഥിക്കുന്നതും നന്ന്‌.

 

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും ഉത്തമ മാർഗമാണ് മഹാലക്ഷ്മ്യഷ്ടകജപം.


ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്ര്യമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും വിജയലക്ഷ്മിയാൽ ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും നമുക്ക് ലഭിക്കുന്നു.

 

മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ഭവനങ്ങളിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

 

( ധനലക്ഷ്മി- ധനലബ്ധി /ഐശ്വര്യം )

"നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ! "

(ധാന്യലക്ഷ്മിധാന്യലബ്ധി/ദാരിദ്ര്യരാഹിത്യം)
"നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സർവപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ! "

(ധൈര്യലക്ഷ്മി - ധൈര്യലബ്ധി /അംഗീകാരം)
"സർവജ്ഞേ സർവവരദേ, സർവദുഷ്ടഭയങ്കരീ
സർവദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ "

(ശൗര്യലക്ഷ്മി - ശൌര്യലബ്ധി /ആത്മവീര്യം)
"സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മീ നമോസ്തു തേ"

(വിദ്യാലക്ഷ്മി - വിദ്യാലബ്ധി / അഭിവൃദ്ധി)
"ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ "

(കീർത്തിലക്ഷ്മി കീര്‍ത്തിലബ്ധി/വൈപുല്യം)
"സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ"

(വിജയലക്ഷ്മി - വിജയലബ്ധി / ശാന്തി)
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ

( രാജലക്ഷ്മി -രാജലബ്ധി / സ്ഥാനമാനം )

ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതർ മഹാലക്ഷ്മീ നമോസ്തുതേ

ശ്രീകൃഷ്ണകൃപാസാഗരം

ലോകാഃസമസ്താഃ സുഖിനോഭവന്തു

സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു

OTHER SECTIONS