നഖത്തിലൂടെ അറിയാം നിങ്ങളുടെ ഭാഗ്യം

By online desk.04 06 2020

imran-azhar

 

 

നഖത്തിന്റെ ശരിയായ നിറമുള്ള ഇളം ചുവപ്പുള്ളവര്‍ മാന്യമായ ജീവിതം നയിക്കുന്നവരാണ്. ചെമ്പ്‌നിറം അടിമത്തം ദാരിദ്രം ബുദ്ധിമുട്ട് എന്നിവയാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുറിച്ചുകളയുന്ന നഖത്തിന്റെ ആകൃതിയില്‍ നഖമുള്ളത് ഒരിക്കലും നന്നല്ല. ഇവർ മറ്റുള്ളവരെ വിശ്വസിക്കാറില്ല. അധ്വാനികൾക്കാണ് പലക പോലുള്ള നഖങ്ങൾ കാണുന്നത്. മനോദുഖങ്ങളും, ദാരിദ്ര്യവും ഇവരിൽ നിന്നും വിട്ടൊഴിയാറുമില്ല. മുരടിച്ച നഖമുള്ളവര്‍ ദരിദ്രരരാണെന്നും പറയുന്നു. അതേസമയം ജീവിതത്തിൽ ഒരിക്കലും നേട്ടങ്ങളുണ്ടാകാത്തവരുടെ നഖം ചതഞ്ഞതും കീറിയിരിക്കുന്നതുമായിരിക്കും. ദീർഘവൃത്താകൃതിയിലുള്ള നഖമുള്ളവരാണ് ഭാഗ്യവാന്മാർ എന്നും പറയുന്നു. ഇവർ അമിത സുഖം ആഗ്രഹിക്കുന്നവരുമാണ്.

 

OTHER SECTIONS