നവരാത്രി വ്രതാനുഷ്ഠാനം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

By RK.08 10 2021

imran-azharകന്നിമാസത്തിലെ അമാവാസി മുതല്‍ വിജയദശമി വരെയുള്ള ദിവസങ്ങളില്‍ വ്രതശുദ്ധി പുലര്‍ത്തുക. ആലസ്യം, പകലുറക്കം എന്നിവ ഒഴിവാക്കുക.

 

ദുര്‍ഭാഷണങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക. അമിതമായ ആഹാരം, പഴകിയ ആഹാരം എന്നിവ ഒഴിവാക്കുക.

 

സ്ത്രീകളെ ആദരിക്കുക പരമപ്രധാനമാണ്. അവരെ വേദനിപ്പിക്കുകയോ, അപമാനിക്കുകയോ ചെയ്യുന്നവരുടെ നവരാത്രിവ്രതം ഫലസിദ്ധി കൈവരിക്കില്ല.

 

കൊച്ചു പെണ്‍കുട്ടികള്‍ക്ക് മധുരവും വസ്ത്രാഭരണാദികളും നല്‍കി സന്തോഷിപ്പിക്കുന്നത് ഐശ്വര്യപ്രദമാണ്. അവനവന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ഉത്സാഹപൂര്‍വ്വം ചെയ്യുക എന്നതും പ്രധാനം.

 

 

 

OTHER SECTIONS