വിജയദശമി നാളിലെ നവരാത്രി മഹോത്സവവും, ബാലസരസ്വതി പൂജയും

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് അറപ്പുര ശ്രീ ഈശ്വരി അമ്മൻ സ്വരസ്വതി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 17 മുതൽ 26 വരെ നടക്കും. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിലേയ്ക്കായി തിരുഉത്സവ ദിവസങ്ങളിൽ കർശന നിയന്ത്രണത്തോടുകൂടി മാത്രമേ ക്ഷേത്രദർശനം അനുവദിക്കുകയുള്ളൂ. 2020 ഒക്ടോബർ 17 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ 6.30ന് മഹാഗണപതിഹോമം, രാവിലെ 9.00ന് അഷ്ടാഭിഷേകം 23ന് വൈകു. 6.15 ന്: പൂജവയ്പ്, 24 ന് വൈകു. 7.00 ന് : ഭഗവതിസേവ, 25 ന് രാവിലെ 9.15 ന് കളഭാഭിഷേകം 9.30ന് കലശാഭിഷേകം, 26 ന് രാവിലെ 5.45 ന് പൂജയെടുപ്പ്, വിദ്യാരംഭം 6.00 മുതൽ 9.30 ന് ബാലസരസ്വതി പൂജ രാത്രി 9.00 ന് ചിറപ്പ്.

author-image
Web Desk
New Update

ബാലസരസ്വതി പൂജ : ഒക്ടോബർ 14 ന് മുൻപായി പേര് നൽകുന്ന ബാലികമാരിൽ നിന്നും ഒക്ടോബർ 15ന് രാവിലെ 8 മണിയ്ക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് മേൽശാന്തിയുടെ നേതൃത്വത്തിൽ നറുക്കിട്ടെടുക്കുന്ന ഒരു ബാലികയ്ക്ക് മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുവാൻ അനുമതി ഉണ്ടായിരിക്കുന്നത്. പൂജവയ്പ്: പുസ്തകങ്ങൾ, നൃത്തവാദ്യ സംഗീതോപകരണങ്ങൾ എന്നിവ ഭക്തജനങ്ങളിൽ നിന്നും സ്വീകരിക്കുന്നതല്ല. വിദ്യാരംഭം: ഈ വർഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ നിന്നും ആചാര്യന്മാർ ഉണ്ടായിരിക്കുന്ന തല്ല. ഒക്ടോബർ 25 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ വിദ്യാരംഭത്തിനുള്ള സമയം നൽകുന്നതാണ്. രസീതിൽ നൽകിയിരിക്കുന്ന സമയത്ത് കൃത്യമായി ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതും വിദ്യാരംഭത്തിന് ആവശ്യമായ തുട്ടം, ചമ്പാപച്ചരി (250 ഗ്രാം), തേൻ (50 ഗ്രാം), സ്വർണ്ണമോതിരം എന്നിവ കൂടി കരുതേണ്ടതാണ്.

കുട്ടിയോടൊപ്പം 2 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. വിശേഷാൽ വഴിപാടുകൾ : ഗണപതിഹോമം, അഷ്ടാഭിഷേകം, കളഭാഭിഷേകം, കലശാഭിഷേകം, ഭഗവതിസേവ, പടുക്കപൂജ, ദശമിവിളക്ക്, ചുറ്റുവിളക്ക് എന്നിവ ഭക്തർക്ക് നേർച്ചയായി സമർപ്പിക്കാവുന്നതാണ്. (വഴിപാട് പ്രസാദങ്ങൾ നിയന്ത്രിതമായി മാത്രമേ നൽകുകയുള്ളു. ഉത്സവപരിപാടികൾക്ക് സർക്കാർ നിർദ്ദേശം അനുസരിച്ച് വരുന്ന മാറ്റങ്ങൾ കമ്മിറ്റി പ്രാവർത്തികമാക്കുന്നതാണ്.

navarathri maholsavam