/kalakaumudi/media/post_banners/24c6dc9f752257f2488621c7c43a82a341ebd21e1b5270e27aef01a2fc6b931b.jpg)
ദീപം തെളിയിക്കുക എന്നത് ആചാരമായി നാം പാലിച്ചു പോരുന്ന ഒന്നാണ്. ദീപം തെളിയിക്കുന്നതിൽ ഏറെ പ്രാധാന്യം നൽകുന്നത് നെയ് വിളക്കിനാണ്. നെയ് വിളക്ക് കത്തിക്കുന്നതിലൂടെ അതിവേഗം ഫലപ്രാപ്തി സിദ്ധിക്കുകയും ചെയ്യുന്നു. അഞ്ചു തിരിയിട്ടു നെയ്‌വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. നെയ്യ് ഒഴിച്ച് ദീപം തെളിയിക്കുന്നത് കൊണ്ട് പഞ്ചമുഖ നെയ്‌വിളക്ക് എന്നും പറയപ്പെടുന്നു. ഭഗവാൻ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ ഈ അഞ്ചു തിരികൾ പ്രതിനിധാനം ചെയ്യുന്നു എന്നും വിശ്വാസം. പഞ്ചമുഖ നെയ്‌വിളക്ക് പൗർണമി, കാർത്തിക ദിനങ്ങളിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തെളിയിക്കുന്നതിലൂടെ കുടുംബൈശ്വര്യവും അഭിവൃദ്ധിക്കും ഉണ്ടാകുന്നു .