കൃഷ്ണന്‍ രാധയുമൊത്ത് സമയം ചെലവഴിച്ചി നിധിവനം

By online desk .13 01 2021

imran-azhar

 

 

കൃഷ്ണന്‍ രാധയുമൊത്ത് സമയം ചെലവഴിച്ചിരുന്ന സ്ഥലമാണ് നിധിവനം എന്നാണ് വിശ്വാസം. കൃഷ്ണന്‍ രാസലീലയില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥലവും ഇതുതന്നെ. മരങ്ങളും കുറ്റിച്ചെടികളും പന്തലു തീര്‍ത്ത ഒരു ചെറിയ വനം. ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനത്തിലാണ് ഈ സ്ഥലം. കൃഷ്ണന്റെ സ്വകാര്യത കണക്കിലെടുത്ത് ഇവിടേക്ക് ആരെയും സന്ധ്യ കഴിഞ്ഞാല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വൈകുന്നേരത്തെ പൂജകള്‍ കഴിഞ്ഞ് വീണ്ടും വനത്തിനുള്ളില്‍ നിന്നാല്‍ അവരുടെ കാഴ്ച്ച ശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇവിടുത്തുകാര്‍ ഇതില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. വിചിത്രമായ കാര്യമെന്തെന്നാല്‍ ഇവിട പകല്‍ സമയത്ത് ധാരാളം കാണാനാവുന്ന കുരങ്ങന്‍മാര്‍ പോലും സന്ധ്യയാകുമ്പോള്‍ അപ്രത്യക്ഷമാകും.


വൃന്ദാവനത്തിലെ ഒരു അൽഭുത പ്രദേശമാണ്‌ നിധിവനം.. ഈ നിധിവനത്തിനു വളരെ ഏറെ പ്രത്യേകതകൾ ഉണ്ട്‌.. ഇവിടെ ഒരു പ്രത്യേക ആകാരമുള്ള വൃക്ഷങ്ങൾ വർഷം മുഴുവൻ നിത്യ ഹരിതവർണ്ണത്തിൽ നിൽക്കുന്നു.. ഈ വൃക്ഷങ്ങളെല്ലാം രണ്ട്‌ മനുഷ്യർ കെട്ട്‌ പിണഞ്ഞു നിൽക്കുന്ന ആകൃതിയിലാണെന്നത്‌ മറ്റൊരൽഭുദം...മാത്രമല്ല..ഇവിടെ തളിരിട്ടിരിക്കുന്ന തുളസി ചെടികൾ പോലും വൃക്ഷ സമാനം വളർന്ന് നിൽക്കുന്നതും കാണാം.. ഇവിടെ ജോഡികളായി നില്‍ക്കുന്ന തുളസിച്ചെടികളുടെ കാഴ്ച്ചയും വിചിത്രമാണ്. കൃഷ്ണന്‍ രാസലീലയിലേര്‍പ്പെടുന്ന സമയത്ത് ഈ തുളസിച്ചെടികളാണ്‌ ഗോപികമാരായി മാറുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. നിധി വനത്തിന്റെ ഒത്ത നടുവിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്‌.. അവിടെ രാധാകൃഷ്ണന്മാരുടെ രൂപം കാണാം.. അതോടൊപ്പം അതിനുള്ളിൽ ഒരു ചന്ദന കട്ടിലും ശൃംകാരത്തിനു വേണ്ട അണിയലുകളും.. വസ്ത്രങ്ങളും മറ്റും ഒരുക്കി വച്ചിരിക്കുന്നതും കാണാം.


ഇതിന്റെ പിന്നിൽ ഒരു നിഗൂഡമായ സത്യമാണുള്ളത്‌. നിധിവനത്തിലെ വൃക്ഷങ്ങൾ കണ്ണന്റെ ഗോപിമാരാണെന്നും. എല്ലാ ദിവസവും രാത്രി രാധാറാണിയ്ക്കും ഗോപികമാർക്കും ഒപ്പം രാസലീല ആടാൻ ഭഗവാൻ ഇവിടെ വരാറുണ്ടെന്ന് വൃന്ദാവന വാസികൾ ഇന്നും വിശ്വസിക്കുന്നു.എല്ലാ ദിവസവും രാത്രി എട്ടരയോടെ നിധി വനത്തിലേയ്ക്കുള്ള പ്രധാന കവാടം അടയ്ക്കുന്നു. അതോടെ അതിനുള്ളിലെ പശു പക്ഷി മൃഗാദികൾ പോലും പുറത്തേയ്ക്ക്‌ പോകുന്നു.നിധിവനം പരിപൂർണ്ണമായും വിജനമായി എന്ന് ഉറപ്പിചതിനു ശേഷം മാത്രമേ ക്ഷേത്ര പൂജാരി ഗേറ്റ്‌ പൂട്ടി പുറത്തേയ്ക്ക്‌ പോകൂ..അതിനു ശേഷം അതീന്ദ്രിയ ജ്ഞാനികൽക്ക്‌ മാത്രം കാണാൻ കഴിയുന്ന രാസ ലീല അരങ്ങേറുമത്രേ.. ആരെങ്കിലും അനധികൃതമായി അത്‌ കാണാൻ ശ്രമിചാൽ അവർ മൂകരോ ബുദ്ധി ഭ്രമം സംഭവിചവരോ ആകുമത്രേ.. രാസലീലയ്ക്ക്‌ ശേഷം ഭഗവാൻ കൃഷ്ണൻ രാധാ റാണിയ്ക്കൊപ്പം ശയിക്കുന്ന മന്ദിരമാണ്‌ ആ ക്ഷേത്രം.. അതിനുള്ളിൽ ഭഗവാനു വേണ്ടി ഒരിക്കി വചിരിക്കുന്ന എല്ലാം അടുത്ത നാൾ മന്ദിരം തുറക്കുംബോൾ ആരോ ഉപയോഗിച പോലെ അലങ്കോലപെട്ട്‌ കാണാറുണ്ടത്രേ.. ഇത്‌ കാണാനും ഈ വസ്തുകൾ പ്രസാദമായി വാങ്ങാനും ധാരാളം ഭക്തർ മന്ദിരം തുറക്കാൻ കാത്ത്‌ നിൽപ്പുണ്ടാകുമത്രേ..


നിധി വനത്തിനു നേർക്ക്‌ തുറക്കുന്ന അതിനു സമീപ്മുള്ള കൂറ്റൻ ഫ്ലാറ്റുകളിലെ ജനലുകൽ പോലും എട്ടരയ്ക്ക്‌ ശേഷം തുറക്കാറില്ലത്രേ..
ഇതിനെ സംബന്ധിക്കുന്ന വീഡിയോകലും ദൃശ്യങ്ങളും കണ്ടപ്പൊ അതീവ കൗതുകവും ഒപ്പം നിധിവനം ഒന്ന് കാണാനുള്ള കൊതിയും വർദ്ധിച്ചിരിക്കുന്നു.
പത്മ പുരാണത്തിലെയും ശ്രീ മദ്‌ ഭാഗവതത്തിലേയും ഒരു ഭാഗം വായിചപ്പോൾ നിധിവനവും അനുബന്ധമായ സംഭവങ്ങളും സത്യമാകാനിടയുണ്ടെന്ന് തോന്നി..
ദണ്ടവ ക്രനേയും മറ്റ്‌ ദുഷ്ടന്മാരേയും എല്ലാം ഒടുക്കിയ ശേഷം യമുന മുറിച്‌ കടന്ന് ഭഗവാൻ വർഷങ്ങൾക്ക്‌ ശെഷം വൃന്ദാവനത്തിലേയ്ക്ക്‌ തിരിച്‌ വരുന്ന ഒരു ഭാഗമുണ്ട്‌.. അദ്ദേഹത്തിനെ വേർപ്പിരിഞ്ഞതിൽ ദുഖാർത്തരായി നിന്ന മനുഷ്യരെ മാത്രമല്ല പശു പക്ഷി മൃഗാദികളെ പോലും അദ്ദേഹം ചെന്ന് കണ്ട്‌ ആശ്വസിപ്പിചു.. പക്ഷേ അദ്ദേഹത്തോട്‌ നിസ്വാർത്ഥവും നിഷ്കകളങ്കവുമായ ഭക്തി ഉണ്ടായിരുന്നവർക്ക്‌ മാത്രമേ അദ്ദേഹത്തെ ദർശ്ശിക്കാൻ കഴിഞ്ഞുള്ളു..മാത്രമല്ല വൃന്ദാവനത്തിൽ തന്നെയുള്ള അതീന്ദ്രിയമായ ഒരു ആത്മീയ ലോകത്തേയ്ക്ക്‌ (ഗോലോകം) അവരെ ഒക്കെ അദ്ദേഹം കൂട്ടി കൊണ്ട്‌ പോകുകയും ചെയ്തു.. അവിടെ അവർക്കൊപ്പം എന്നും കൃഷ്ണനുണ്ടാകും എന്ന ഉറപ്പും നൽകി.. അതേ സമയം അദ്ദേഹത്തിന്റെ ഭൗതികശരീരം ദ്വാരകയിലേയ്ക്ക്‌ തിരിച്‌ പോവുകയും ചെയ്തുവത്രേ..
കൃഷ്ണാ..നിന്റെ ലീലകൾ അനിർവ്വചനീയം..


'തന്നെ' പ്രാപിയ്ക്കാൻ അതിയായി ആഗ്രഹിക്കുന്നവർക്കൊപ്പം കണ്ണൻ എന്നും ഉണ്ടാകും എന്നതിനു ഇനിയും സംശയമുണ്ടോ??
പലരും പലതിലും സന്തോഷം കണ്ടെത്താനായി പലതും ചെയ്യുന്നു. എന്തൊക്കെയോ കാട്ടി കൂട്ടുന്നു..
പക്ഷേ എപ്പൊഴാണോ ശരിയായ സന്തോഷം തന്റെ ഉള്ളിലാണുള്ളത്‌ എന്ന് തിരിചറിയന്നതോടെ ആ "തേടൽ" അവസാനിപ്പിക്കാം. പക്ഷേ അധികം ആളുകളും ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും ആ സത്യം തിരിചറിയുന്നില്ല..


കൃഷ്ണൻ ഉള്ളിലുണ്ടെങ്കിൽ മറ്റ്‌ സന്തോഷങ്ങളെ തിരഞ്ഞ്‌ മനസ്സ്‌ പോകില്ല.. രാധയുടെ പ്രണയം പവിത്രവും അനന്തവുമായത്‌ അത്‌ കൊണ്ടാണ്‌.ഈ ലോകം മുഴുവനും കൃഷ്ണന്റെ പിന്നാലെ പായുംബോൾ കൃഷ്ണൻ അന്നും ഇന്നും എന്നും രാധയ്ക്ക്‌ വേണ്ടി മാത്രം തപിച്ചു.. ഏതൊരു ഭക്ത ഹൃദയമാണോ രാധയ്ക്ക്‌ സമാനം കണ്ണനെ ഭക്തി പൂർവ്വം സ്മരിക്കുന്നത്‌.. അവർക്കൊപ്പം കൃഷ്ണൻ സദാ ഉണ്ടാകും.. വികാര വിചാരങ്ങൾക്കും ഇന്ദ്രിയ ഗോചരങ്ങൾക്കും അതീതമായ ഒരു സത്യം ഈ പ്രകൃതിയിലുണ്ട്‌.അത്‌ അറിയാൻ നമ്മുടെ ചിന്താ നിലവരങ്ങളെ അസാധാരണമാം വിധം സാധനകളിലൂടെ ഉയർത്തേണ്ടതുണ്ട്‌.. ആ സാധനയിൽ ഏറ്റവും ലളിതവും ഭക്തി തന്നെയത്രേ!!
സർവ്വവും ഭഗവാനിൽ സമർപ്പിക്കുക.. ബാക്കി എല്ലാം അവിടുന്നു നോക്കി കോളും.. ഈ വിശ്വാസമാണ്‌ നിസ്വാർത്ഥമായ ഭക്തി..

 

OTHER SECTIONS