നിങ്ങളുടെ വീട്ടിൽ ഇത്തരം നിമിത്തങ്ങൾ കാണുന്നുണ്ടോ? എങ്കിൽ പരിഹാരം ഉടനടി ചെയ്തോളു...

By Sooraj Surendran.11 06 2020

imran-azhar

 

 

നിമിത്തങ്ങളിൽ വിശ്വസിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ദുർനിമിത്തങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി കാണിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഭവിഷ്യപുരാണത്തിലാണ് പ്രധാനമായും ദുർനിമിത്തങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. നായ്ക്കള്‍ ഓരിയിടുക, പശുക്കള്‍ വാല്‍പൊക്കിപിടിച്ച് അകാരണമായി ഓടുക, നായ പതിവില്ലാതെ വീടിനുള്ളില്‍ പ്രവേശിക്കുക, ഗൃഹസ്ഥന് അധികാരികളുമായി അനാവശ്യവാദപ്രതിവാദത്തില്‍ ഏര്‍പ്പെടുക, പശുക്കള്‍ നിലത്ത് കുളമ്പിട്ടടിക്കുക, പശുക്കള്‍ ഇരട്ടപ്രസവിക്കുക, വീട്ടിലോ സമീപത്തെ വൃക്ഷങ്ങളിലോ ഇടിമിന്നല്‍ ഏല്‍ക്കുക, പാത്രത്തില്‍ സര്‍പ്പമോ തവളയോ മുട്ടയിടുക തുടങ്ങിയ നിരവധി ദുർനിമിത്തങ്ങളെ കുറിച്ച് പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം ദുർനിമിത്തങ്ങൾക്ക് പരിഹാരവുമുണ്ട്. ഞായറാഴ്ച ആദിത്യനെ പൂജിക്കുകയും എള്ളുപായസം നിവേദിക്കുകയും ചെയ്താൽ ദുർനിമിത്തങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.

 

OTHER SECTIONS