ഭഗവാന്‍ കൃഷ്ണന്റെ പ്രിയ വഴിപാടുകളും അവയുടെ ഫലങ്ങളും

By Avani Chandra.20 04 2022

imran-azhar

 

വഴിപാടുകള്‍ എന്നാല്‍ നാം നമ്മെത്തന്നെ ഭഗവാനില്‍ സമര്‍പ്പിക്കുന്നതിന് തുല്യമാണ്. ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിക്കുകയാണെങ്കില്‍ പോലും ഭക്തിയോടു കൂടി മാത്രം സമര്‍പ്പിക്കുക. ഇങ്ങനെ ഭഗവാനില്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ ഉത്തമ ഫലം നല്‍കുമെന്നാണ് വിശ്വാസം. ആഗ്രഹപൂര്‍ത്തീകരണത്തിനായി മാത്രം വഴിപാടുകള്‍ നടത്തുന്നത് നന്നല്ല.

 

ഭഗവാന്‍ കൃഷ്ണന് ഏറ്റവും പ്രധാനം തുളസീദള സമര്‍പ്പണമാണ്. വെണ്ണ, അവല്‍, കദളിപ്പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍. ക്ഷേത്ര ദര്‍ശനവേളയില്‍ ഭഗവാന് സമര്‍പ്പിക്കുന്ന വഴിപാടിനും ഓരോ ഫലങ്ങളാണ്.

 

പാല്‍പായസം -ധനധാന്യ വര്‍ദ്ധന

 

വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിനും വിദ്യക്കും

 

ഭാഗ്യ സൂക്താര്‍ചന - ഭാഗ്യസിദ്ധി, സാമ്പത്തികഅഭിവൃദ്ധി

 

നെയ്യ് വിളക്ക് - നേത്രരോഗശമനം, അഭിഷ്ടസിദ്ധി

 

മഞ്ഞപ്പട്ട് ചാര്‍ത്തല്‍ - കാര്യവിജയത്തിന്

 

കദളിപ്പഴ നിവേദ്യം - ജ്ഞാനലബ്ധി

 

അവില്‍ നിവേദ്യം- ദാരിദ്ര്യമുക്തി

 

OTHER SECTIONS