വ്രതങ്ങളില്‍ ഏറ്റവും പ്രധാനം ഇതാണ്

വ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇഷ്ട കാര്യസിദ്ധിക്ക് ദേവീദേവന്മാരുടെ അനുഗ്രഹത്തിനായി ആശ്രയിക്കാവുന്ന എളുപ്പമാര്‍ഗ്ഗമാണ് വ്രതാനുഷ്ഠാനങ്ങള്‍.

author-image
RK
New Update
വ്രതങ്ങളില്‍ ഏറ്റവും പ്രധാനം ഇതാണ്

 

വ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇഷ്ട കാര്യസിദ്ധിക്ക് ദേവീദേവന്മാരുടെ അനുഗ്രഹത്തിനായി ആശ്രയിക്കാവുന്ന എളുപ്പമാര്‍ഗ്ഗമാണ് വ്രതാനുഷ്ഠാനങ്ങള്‍. വ്രതങ്ങളില്‍ ഏറ്റവും പ്രധാനം ഏകാദശി, പ്രദോഷം, ഷഷ്ഠി, അമാവാസി, പൗര്‍ണ്ണമി, ആയില്യം, ചതുര്‍ത്ഥി, അഷ്ടമി തുടങ്ങിയവയാണ്.

വ്രതങ്ങളില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന ശ്രാദ്ധമാണ്. ഉറ്റ ബന്ധുമിത്രാദികളുടെ മോക്ഷത്തിനായി അമാവാസിവ്രതം നോറ്റ് ശ്രാദ്ധം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കള്‍ തൃപ്തരാകുകയും അവരുടെ അനുഗ്രഹാശിസുകള്‍ ലഭിക്കുകയും ചെയ്യും. ഇതിലൂടെ നമ്മുടെ ജീവിത ദുരിതങ്ങള്‍ ശമിക്കും. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുകയും ചെയ്യും.

അമാവാസിയും പിതൃക്കളുടെ മരണ നക്ഷത്രവും തിഥിയുമാണ് ശ്രാദ്ധത്തിന് ഉത്തമം. ഒരു വ്യക്തിക്ക് ഇഹലോക ബാദ്ധ്യതകളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് ഈ പിതൃകര്‍മ്മം. ശക്തിരൂപിണിയായ ദേവിയെ പൗര്‍ണ്ണമി, അമാവാസി ദിനങ്ങളില്‍ പൂജിച്ചാല്‍ സര്‍വ്വാഭീഷ്ടങ്ങളും സാധിതമാകും. ഒപ്പം പരേതാത്മാവിന് ആത്മശാന്തിയും ലഭിക്കും എന്നാണ് ജ്ഞാനികള്‍ പറയുന്നത്.

 

Astro vratham fast