ഉദ്ദിഷ്ട കാര്യലബ്ധിക്കായി സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങാ വഴിപാട് സമർപ്പണം

By online desk .15 09 2020

imran-azharപാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ജ്യോതിശ്ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. സന്താന ഭാഗ്യം, മംഗല്യ സിദ്ധി, പഠനമികവ് തുടങ്ങി ആഗ്രഹപൂർത്തീകരണത്തിന് ഭഗവാന് സമർപ്പിക്കുന്ന പ്രധാന വഴിപാടാണ് ഒറ്റ നാരങ്ങാ വഴിപാട്.

ഒറ്റ നാരങ്ങാ വഴിപാട് സമർപ്പിക്കേണ്ടതെങ്ങനെ?

ഉദ്ദിഷ്ടകാര്യലബ്ധിക്കായി ആറ് ചൊവ്വാഴ്ച മുടങ്ങാതെ സമർപ്പിക്കേണ്ട വഴിപാടാണിത്. അതിനായി വാഴയിലയിൽ ഒരു നാരങ്ങയും ഒറ്റ നാണയവും വെളുത്ത പുഷ്പവും എടുത്തു ഭഗവാനെ ആറ് തവണ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിന്റെ നടയിൽ സമർപ്പിക്കുന്നതാണ് ചടങ്ങ്. വഴിപാടാരംഭിക്കുന്ന ആദ്യത്തെ ചൊവ്വാഴ്ച വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനും ഈ വഴിപാട് സമർപ്പിക്കണം. ആറ് ചൊവ്വാഴ്ച സമർപ്പിച്ച ശേഷം ഭഗവാന് നാരങ്ങാമാല സമർപ്പിക്കാവുന്നതാണ്.

ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. അതിന് സുബ്രഹ്മണ്യ ഭജനമാണ് ഏറ്റവും ഉത്തമം.ക്ഷേത്ര ദർശനത്തിലുടനീളം

“ഓം വചദ്ഭുവേ നമ:” , “ഓം ശരവണ ഭവ:”
എന്നിവ ജപിക്കുന്നത് ശ്രേഷ്ഠമാണ്..

OTHER SECTIONS