മുറജപത്തിന് സമാപനം കുറിച്ച് നാളെ ലക്ഷദീപം

തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്ന മുറജപത്തിന് നാളെ സമാപനമാകുമ്പോള്‍ ക്ഷേത്രവും പരിസരവും ലക്ഷം ദീപങ്ങളുടെ പ്രഭയില്‍ മിന്നും.

author-image
online desk
New Update
മുറജപത്തിന് സമാപനം കുറിച്ച് നാളെ ലക്ഷദീപം

തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്നുവരുന്ന മുറജപത്തിന് നാളെ സമാപനമാകുമ്പോള്‍ ക്ഷേത്രവും പരിസരവും ലക്ഷം ദീപങ്ങളുടെ പ്രഭയില്‍ മിന്നും. മകരസംക്രാന്തി ദിനത്തിലെ സന്ധ്യയില്‍ നടക്കുന്ന പൊന്നും ശീവേലിയും ദീപക്കാഴ്ചയും കാണാന്‍ കാത്തിരിക്കുകയാണ് അനന്തപുരി. വൈദ്യുത വിളക്കുകള്‍ ക്ഷേത്ര ഗോപുരങ്ങളിലും മറ്റും കോര്‍ക്കുന്ന പണികള്‍ അവസാനഘട്ടത്തിലാണ്. മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. അധികവും മണ്‍ചെരാതുകളില്‍ തിരിയിട്ട എണ്ണവിളക്കുകള്‍ തെളിക്കാനാണ് ശ്രമം. അര മണിക്കൂറിനുള്ളില്‍ വിളക്കുകളെല്ലാം തെളിയിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായി ഇന്ന് പരിശീലന ദീപക്കാഴ്ച നടത്തും. ലക്ഷദീപം ദര്‍ശിക്കാന്‍ എത്താന്‍ കഴിയാത്ത ഭക്തര്‍ക്കു വേണ്ടി അടുത്ത ദിവസവും ദീപങ്ങള്‍ തെളിക്കും.

നാളെ രാത്രി 8.30ന് പൊന്നുംശീവേലി ദര്‍ശിക്കാന്‍ 21,000 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ദര്‍ശനത്തിന് സന്ധ്യയ്ക്ക് 7 മണി മുതല്‍ ഭക്തരെ കടത്തിവിടും. സ്വര്‍ണത്തിലുളള ഗരുഡവാഹനത്തില്‍ ശ്രീപത്മനാഭസ്വാമിയെയും വെള്ളിയിലുള്ള ഗരുഡവാഹനങ്ങളില്‍ തെക്കേടം നരസിംഹമൂര്‍ത്തിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്രം സ്ഥാനി മൂലം തിരുന്നാള്‍ രാമവര്‍മ്മ ശീവേലിക്ക് അകമ്പടിയേകും. രാജകുടുംബാംഗങ്ങളും അനുഗമിക്കും.

padmatheertham lakshadeepam