പഞ്ചമുഖ ഹനുമത് സ്‌തോത്രവും പുഷ്പാഞ്ജലിയും; തടസ്സങ്ങള്‍ നീങ്ങും, ആഗ്രഹസാഫല്യം ഉണ്ടാകും

നിത്യവും ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് ബുദ്ധി, ബലം, ധൈര്യം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ എന്നിവ നല്‍കുമെന്നാണ് വിശ്വാസം. ദൗര്‍ബല്യങ്ങളെ ഇല്ലാതാക്കാന്‍ ഹനുമാന്‍ സ്വാമിയെ ഭജിക്കാം. സര്‍വ്വൈശ്വര്യങ്ങള്‍ക്കും സന്തുഷ്ട ജീവിതത്തിനും ഹനുമാന്‍ സ്വാമിക്ക് കുങ്കുമം ചാര്‍ത്തുന്ന വഴിപാട് നടത്താം.

author-image
RK
New Update

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകും. കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും തെക്ക് കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും പടിഞ്ഞാറ് ഗരുഡമുഖം സകല സൗഭാഗ്യവും വടക്ക് വരാഹമുഖം ധനപ്രാപ്തിയും ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും. പഞ്ചമുഖ ഹനുമത് സ്‌തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും അത്യുത്തമം.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

1964 ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ് ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക് കൊണ്ടുവന്നത്. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ആത്മാക്കള്‍ ഈ വിഗ്രഹങ്ങളില്‍ ഉണ്ടെന്നാണ് വിശ്വാസം.

Astro Panchamukhi Anjaneya Temple