പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം

കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം

author-image
online desk
New Update
പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം

കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം.കണ്ണൂര്‍ ജില്ലയിലെആന്തൂര്‍ നഗരസഭയിലെപറശ്ശിനിക്കടവില്‍,വളപട്ടണം നദിക്കരയിലാണ്ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കല്‍പ്പമായ ഭഗവാന്‍ മുത്തപ്പന്‍ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കല്‍പ്പം. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.

കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റര്‍ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളില്‍ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ) തെയ്യം കെട്ടിയാടുന്നു. മുത്തപ്പന്‍ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.

 

മുത്തപ്പന്റെ കഥ

ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെഏരുവേശ്ശിഎന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലാതാണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകള്‍ പലതു നടത്തി പ്രാര്‍ഥിച്ചു. ഒടുവില്‍ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവന്‍ സ്വപ്നദര്‍ശനം നല്‍കി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മകൊട്ടിയൂരിലെതിരുവഞ്ചിറയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ശിവാനുഗ്രഹത്താല്‍ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവില്‍ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു വേണ്ടി ശിവ-വിഷ്ണു സങ്കല്‍പ്പത്തില്‍ ഭഗവാന്‍ മുത്തപ്പനായി മടപ്പുരകളില്‍ കുടികൊള്ളുന്നത്.

ബാല്യം മുതല്‍ക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികള്‍ക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേള്‍പ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികള്‍ കഴിച്ചും നടന്നിരുന്ന മുത്തപ്പന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക് ഇതിലെല്ലാം എതിര്‍പ്പായിരുന്നെങ്കിലും പുത്രസ്‌നേഹം കാരണം അന്തര്‍ജ്ജനം എല്ലാം പൊറുത്തു മകനെ സ്‌നേഹിച്ചു. ഒടുവില്‍ നിവൃത്തി ഇല്ലാതായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മുത്തപ്പന്‍ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളില്‍ നിന്ന് ഉള്ള അഗ്‌നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .

പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങള്‍

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുംതിരുവപ്പനയുംവെള്ളാട്ടവുംനടക്കുന്നു.

പുത്തരി തിരുവപ്പനഅല്ലെങ്കില്‍ വര്‍ഷത്തിലെ ആദ്യത്തെ തിരുവപ്പന - വര്‍ഷത്തിലെ ആദ്യത്തെ പുതുനാമ്പുകള്‍ ആഘോഷിക്കുവാന്‍ വൃശ്ചികം 16-നു നടക്കുന്നു.

അവസാനത്തെ തിരുവപ്പന നടക്കുന്നത്കന്നി30-നു ആണ്.

തിരുവപ്പന ഈ ദിവസങ്ങളില്‍ നടക്കാറില്ല.

1. എല്ലാ വര്‍ഷവുംതുലാം1 മുതല്‍വൃശ്ചികം15 വരെ.

2.കാര്‍ത്തികമാസത്തിലെയുംതുലാംമാസത്തിലെയുംഅമാവാസിദിവസങ്ങളില്‍.

3. ക്ഷേത്രത്തിലെ 'നിറ' ദിവസം.

4.മടപ്പുരകുടുംബത്തില്‍ മരണം നടക്കുന്ന ദിവസങ്ങളില്‍.

പ്രധാന വഴിപാടുകള്‍

മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍പയംകുറ്റി,വെള്ളാട്ടം,തിരുവപ്പനഎന്നിവയാണ്. ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

മടയന്ഉള്ള വഴിപാടുകള്‍വെച്ചേരിങ്ങാട്ട്(ഏത്തക്ക,കുരുമുളക്,മഞ്ഞള്‍,ഉപ്പ്എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം),നീര്‍ക്കരി(അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍,തേങ്ങാപ്പൂള്എന്നിവയാണ്. കൂടാതെ കരിച്ച ഉണക്കമീനുംകള്ളുംനൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

എത്തിച്ചേരാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍:കണ്ണൂര്‍, ഏകദേശം 16 കിലോമീറ്റര്‍ അകലെ.

ഏറ്റവും അടുത്തുള്ള വിമാനത്താവളം:കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,കണ്ണൂര്‍- കണ്ണൂരില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ.

വിമാനത്തില്‍ എത്തുകയാണെങ്കില്‍മംഗലാപുരത്തോകണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. മംഗലാപുരത്തുനിന്നുംദേശീയപാത 17-ല്‍ധര്‍മ്മശാലയിലേക്കുള്ളവഴിയില്‍ ഏകദേശം 150 കിലോമീറ്റര്‍ സഞ്ചരിക്കുക. ധര്‍മ്മശാലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ്പറശ്ശിനിക്കടവ്. .

കണ്ണൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്‌സിയും ലഭിക്കും.

parassinikadav muthappan temple kannur