പത്താമുദയം ആചരിക്കേണ്ടതെങ്ങനെ ?

By uthara.24 04 2019

imran-azhar

 കൃഷി ആചാരങ്ങളുടെ മാസമാണ് മേടമാസം . കൃഷി ആചാരങ്ങളുടെ  തുടക്കം കുറിക്കുന്നത് വിഷു ദിവസത്തിലാണ് . മേടം പത്ത് എന്ന് പറയുന്നത്  പത്താമുദയ ആഘോഷ ദിവസമാണ് . വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം കൂടിയായിട്ടാണ് പത്താമുദയ ദിവസം  കണക്കാക്കുന്നത് . ഇത് ഒരു ആചാരമായി  മാറിയിരിക്കുകയാണ് . പത്താമുദയം തെങ്ങിൻ തൈ നടാൻ നല്ല ദിവസമാണ് എന്നാണ് പറയുന്നത് .  ഏപ്രിൽ 24ന്  ഇക്കൊല്ലത്തെ പത്താമുദയം വരുന്നത്.

 

ഉദയസൂര്യനെ വിളക്കു കൊളുത്തി  പത്താമുദയ ദിവസം കാണിക്കുക എന്ന രീതി നിലനിന്നിരുന്നു . മലയാളികൾക്ക്  മണ്ണിനോടും കൃഷിയോടും എന്നും ഉണ്ടായിരുന്ന  മമതയുടെ പ്രതീകമാണ്  പത്താമുദയ ആചാരങ്ങൾ നടക്കുന്നത് . പത്താമുദയ ദിനത്തിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങും നിലനിന്നിരുന്നു .മേടം പത്തിലെ സൂര്യനെ ഉദയസമത്തു ഉണക്കലരി പൊടിച്ച് മുറത്തിലാക്കി കാണിക്കുന്ന ചടങ്ങാണിത്.

OTHER SECTIONS