സകല ദുരിതങ്ങൾക്കും പരിഹാരം നൽകും പഴനി-മുരുക ദര്‍ശനം

By uthara.27 03 2019

imran-azhar


ശിവ-പാര്‍വതി പുത്രനായ സുബ്രഹ്മണ്യ സ്വാമിയുടെ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമായ ക്ഷേത്രമാണ് പഴനി മുരുകന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തെ ദണ്ഡായുധപാണിക്ഷേത്രം എന്നും അറിയപ്പെടും . ശ്രീ മുരുകൻ ദണ്ഡും പിടിച്ചു കൊണ്ട് നില്‍ക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ . തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ 'പഴനി ആണ്ടവന്‍' എന്ന പേരില്‍ ക്ഷേത്രം പ്രസിദ്ധമാണ് . '

 

 

പഴനി' എന്ന സ്ഥലനാമം രൂപപ്പെട്ടത് അറിവിന്റെ പഴമെന്ന അര്‍ഥമുള്ള 'ജ്ഞാനപ്പഴമെന്ന' വാക്കില്‍ നിന്നാണ്. പഴനി മലയുടെ താഴേ അറുപടൈവീട് എന്നറിയപ്പെടുന്ന ശ്രീ മുരുകന്റെ ആറു ക്ഷേത്രങ്ങളില്‍ ഒന്നായ തിരു-ആവിനാന്‍-കുടി ക്ഷേത്രം കാണാം .ഷണ്മുഖന്‍ എന്ന പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത് . ഭോഗമഹര്‍ഷി പഴനി മുരുകന്റെ പ്രതിഷ്ഠ നിര്‍മ്മിക്കാന്‍ നവപാഷാണങ്ങള്‍ എന്ന ഒന്‍പതു സിദ്ധ ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത് .

 

സര്‍വരോഗശമനിയായി ഭക്തര്‍ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ചന്ദനം എന്നിവ ഉപയോഗിക്കുന്നു . വൈകുംനേരങ്ങളിൽ ഉള്ള ഭഗവാന്റെ 'രാജാലങ്കാര പൂജ'(സായരക്ഷ) തൊഴുന്നത് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന വിശ്വാസം .ഇപ്പോഴും നിലനിൽക്കുന്നുണ്ട് .പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) ഇവിടെ പ്രസാദമായി ലഭിക്കുന്നത് .സകല ദുരിതങ്ങളും നവപാഷാണരൂപിയായ പഴനി മുരുകനെ ദര്‍ശികുന്നതിലൂടെ ശമിക്കപെടുകയും ചെയ്യും .

OTHER SECTIONS