ദോഷങ്ങളില്‍ ഏറ്റവും വലുത്; പരിഹരിച്ചില്ലെങ്കില്‍ ദുരനുഭവങ്ങള്‍ നിരവധി

ദോഷങ്ങളില്‍ വച്ച് ഏറ്റവും വലുത് പിതൃദോഷമാണ്. പിതൃക്കള്‍ സംതൃപ്തരായാലേ ദൈവങ്ങള്‍ പ്രസാദിക്കൂ. പിതൃദോഷം മൂലമുണ്ടാകുന്ന ദുരനുഭവങ്ങള്‍ നിരവധിയാണ്. സന്താന സൗഭാഗ്യമില്ലാതെ വരിക, സന്താനങ്ങളില്‍ നിന്നും ദു:ഖാനുഭവങ്ങള്‍, കുടുംബത്തില്‍ തുടര്‍ച്ചയായി അസുഖങ്ങള്‍, മന:ശാന്തി ലഭിക്കാതിരിക്കുക, വിവാഹം നടക്കാതിരിക്കുക, മരിച്ചവരെ എപ്പോഴും സ്വപ്നത്തില്‍ കാണുക, ഈശ്വര കാരുണ്യത്തിനായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഫലം ലഭിക്കാതിരിക്കുക എന്നിവയെല്ലാം പിതൃദോഷം കൊണ്ടുണ്ടാവാം.

author-image
RK
New Update

പിതൃകര്‍മം വേണ്ട വിധം അനുഷ്ഠിക്കുന്നതാണ് ഇതിന് പരിഹാരം. പിതൃമോക്ഷത്തിനായി ശ്രാദ്ധം കര്‍മങ്ങള്‍ ചെയ്യണം. ശ്രാദ്ധം മൂന്നു വിധമുണ്ട്.

അന്നശ്രാദ്ധം പുരോഹിതന്റെ സാന്നിധ്യത്തില്‍ അന്നമുണ്ടാക്കി പിതൃക്കളെ ഊട്ടുന്നതാണ്. ഹിരണ്യശ്രാദ്ധത്തില്‍ ആചാര്യനെ വരിച്ച് സങ്കല്‍പ പൂര്‍വ്വം ആചാര്യന് ധനം, ധാന്യം എന്നിവ നല്‍കും. ആമശ്രാദ്ധം ഉണക്കലരിയും എള്ളും നനച്ച് ബലിയിടുന്നതാണ്.

പാല്‍, ജലം, തേന്‍, ചെറൂള, നെയ്യ് എന്നിവ ഉപയോഗിച്ച് സങ്കല്‍പ പൂര്‍വ്വം പിതൃക്രിയ ചെയ്യാം. പഞ്ചമി തിഥിയില്‍ ശ്രാദ്ധമൂട്ട് നടത്തിയാല്‍ ഇഷ്ട സന്താനലബ്ദി ഉണ്ടാവും. വാവിന് ശ്രാദ്ധമൂട്ടുന്നത് സര്‍വ്വ കാര്യസിദ്ധിയാണ് ഫലം. ദശമി തിഥിയിലും ഉത്രട്ടാതി നാളിലും ശ്രാദ്ധമൂട്ട് നടത്തിയാല്‍ ഗോ സമ്പത്ത് വര്‍ദ്ധിക്കും.

അശ്വതി നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ ദീര്‍ഘായുസ്സുണ്ടാകും. രോഹിണി നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ സത്പുത്രന്‍ ഉണ്ടാകും. പുണര്‍തം നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ കൃഷി അഭിവൃദ്ധിയാണ് ഫലം.

ഉത്രം നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ ഉത്തമ സന്താനലബ്ധിയാണ് ഫലം.ചിത്തിര നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ സുന്ദരനായ പുത്രനുണ്ടാകും. ചോതി നാളിയ ശ്രാദ്ധമൂട്ടുന്നതിലൂടെ കച്ചവടം അഭിവൃദ്ധിപ്പെടും.

മൂലം നാളില്‍ ശ്രാദ്ധമൂട്ടുന്നതിലൂടെ ആരോഗ്യ സൗഖ്യം നേടാനാകും. പൂരാടം നാളിലെ ശ്രാദ്ധമൂട്ടലില്‍ കീര്‍ത്തി ഫലം. തിരുവോണം നാളില്‍ ശ്രാദ്ധമൂട്ടിയാല്‍ പരലോക സദ്ഗതിയാണ് ഫലം.

കര്‍ക്കടക വാവിന് ശ്രാദ്ധമൂട്ടിയാല്‍ ഏറ്റവും ഉത്തമ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ മേന്മകളും ഐശ്വര്യങ്ങളും വാവ് ബലികൊണ്ട് നേടാനാകും.

Astro pitru dosham