ബുധനാഴ്ച വരുന്ന പ്രദോഷം അനുഷ്ഠിച്ചാൽ...

ജൂൺ 03 ബുധനാഴ്‌ച ജ്യേഷ്ഠ മാസ ശുക്ല പക്ഷ പ്രദോഷമാണ്. ശങ്കരധ്യാനം ജപിക്കുന്നത് ശ്രേഷ്ഠമാണ്. ഇഹ ജന്മത്തിലെ ദോഷങ്ങൾ ശമിക്കുന്നതിനും മനുഷ്യജന്മാന്ത്യത്തിൽ ശിവലോകം പ്രാപിക്കുന്നതിനും അനുഷ്ഠിക്കുന്ന വ്രതമാണ് പ്രദോഷവ്രതം . സന്ധ്യാസമയത്ത്ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്. ദാരിദ്ര്യ ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം തുടങ്ങിയ ഭൗതിക സുഖങ്ങൾ മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത് എന്നും വിശ്വസിക്കപ്പെടുന്നു.

author-image
online desk
New Update

പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂർവം പഞ്ചാക്ഷരീ നാമം ജപിക്കുകയും വേണം. സ്നാന ശേഷം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും അതി വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും എന്നാണ് പ്രദോഷ മാഹാത്മ്യത്തിൽ  പറയുന്നത് . പ്രദോഷസന്ധ്യയിൽ ശങ്കരധ്യാനംപ്രകാരം ജപിച്ച് ശിവക്ഷേത്ര പ്രദക്ഷിണം നടത്തുന്നത് അതീവ ശ്രേയസ്കരമാണ്.  ജൂൺ 03 ബുധനാഴ്‌ച ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷ പ്രദോഷമാണ്.

pradhosham