ശിവഭക്തര്‍ അറിയാന്‍, ഈ ദിവസം 10 ഗായത്രിമന്ത്ര ജപം പോലും 108 തവണയ്ക്ക് തുല്യം!

ശിവഭഗവാനെ പ്രസാദിപ്പിക്കുന്നതിനു വേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവപാര്‍വതിമാര്‍ ഏറെ പ്രസന്നതയോടെയിരിക്കുന്ന സമയമാണ് പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവക്ഷേത്ര ദര്‍ശനം ഏറ്റവും ഉത്തമമാണ്. ത്രയോദശി ദിവസം സായംസന്ധ്യയുടെ തുടക്കത്തിലാണ് പ്രദോഷം.

author-image
Web Desk
New Update

ശിവഭഗവാന്‍ നടരാജനായി തൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നാണ് വിശ്വാസം. ഈ ദിവസം കൂവളത്തില ഭഗവാന് അര്‍പ്പിക്കുന്നത് ഉത്തമമാണ്.

ത്രയോദശി ദിവസത്തെ പ്രദോഷത്തിന് ഏറെ സവിശേഷതകളുണ്ട്. ശിവപുരാണത്തില്‍ പറയുന്നത്, സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം എന്നാണ്.

വ്രതമനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി, വെളള വസ്ത്രവും ഭസ്മവും ധരിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. ശിവപഞ്ചാക്ഷരിയും ശിവസഹസ്രനാമവും ഗായത്രിമന്ത്രവും ജപിക്കാം. ഈ ദിവസം ഗായത്രിമന്ത്രം പത്തുതവണ ജപിച്ചാല്‍ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

പ്രദോഷ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം. വെള്ളം പോലും ഉപേക്ഷിച്ച് സന്ധ്യവരെ ശിവഭഗവാനെ ഭജിക്കണം. പ്രദോഷസന്ധ്യയ്ക്കു അഭിഷേകം ഉള്‍പ്പെടെയുള്ള പൂജകള്‍ കണ്ട് പ്രാര്‍ഥിച്ച ശേഷം ഉപവാസം അവസാനിപ്പിക്കാം. അഭിഷേകം ചെയ്ത പാല്‍ കഴിച്ചാണ് ഉപവാസം അവസാനിപ്പിക്കേണ്ടത്. ശേഷം ഭഗവാന് നേദിച്ച ചോറം സാത്വികമായ കറികള്‍ കൂട്ടിക്കഴിക്കുന്നതോടെ ഉപവാസം അവസാനിപ്പിക്കാം.

Astro temple lord shiva