പ്രദോഷ വ്രതം 7 ന് എങ്ങനെ അനുഷ്ഠിക്കാം

ശിവപ്രീതിക്കു വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്‌. പ്രദോഷ ദിവസം രാവിലെ കുളി കഴിഞ്ഞു പറ്റുമെങ്കിൽ

author-image
online desk
New Update
പ്രദോഷ വ്രതം 7 ന് എങ്ങനെ അനുഷ്ഠിക്കാം

ശിവപ്രീതിക്കു വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്‌. പ്രദോഷ ദിവസം രാവിലെ കുളി കഴിഞ്ഞു പറ്റുമെങ്കിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. പകൽ ശിവന്റെ പഞ്ചാക്ഷരി മന്ത്രം,ശിവന്റെ കഥകൾ അങ്ങിനെ കഴിയണം. ഉറക്കം പാടില്ല. സന്ധ്യക്ക്‌ മുൻപായി വീണ്ടും കുളിച്ചു ക്ഷേത്ര ദർശനം നടത്തുക. ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനഭാഗ്യം,ഐശ്വര്യം,സതകീർത്തി,ദാരിദ്ര്യദുഃഖ ശമനം എന്നിയയെല്ലാം ഫലം.

 

ഒരു മാസത്തിൽ രണ്ട് പ്രദോഷങ്ങളാണ് വരുക. കറുത്ത പക്ഷത്തിലെയും,വെളുത്ത പക്ഷത്തിലെയും. പ്രദോഷത്തിനു തലേ ദിവസം ഒരു നേരം മാത്രം അരിയാഹാരം കഴിക്കാം. പ്രദോഷ ദിവസം ഉപവാസമാണ്. പിന്നെ അവനവനു പറ്റുന്നത് ഭക്തിയോട് ചെയ്യുക. ക്ഷേത്രത്തിൽ അന്ന് വഴിപാടായി പാലാഭിഷേകം,കരിക്ക് നിവേദ്യം,കരിക്ക് ധാര എന്നിവ കഴിക്കാം. പിന്നെ വഴിപാടായി പിൻവിളക്കു ഉത്തമം.

 

ശനിയാഴ്ചകളിൽ വരുന്ന പ്രദോഷ വ്രതം ശിവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അത്യുത്തമമാണ്. തുടർച്ചയായി വ്രതം എടുത്താൽ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകൾക്കു ഒരു പരിധിവരെ ആശ്വാസം ഉണ്ടാകും.

prathosha vratham