വിവാഹ തടസ്സം മാറും, ഇഷ്ട മംഗല്യം ലഭിക്കും; ഇങ്ങനെ ചെയ്താല്‍ മാത്രം മതി

By RK.03 10 2021

imran-azhar

 


സര്‍വ്വേശ്വരകാരനായ വ്യാഴത്തിന്റെയും വിദ്യയുടെ അധിപന്‍ ബുധനാണ്. ബുധന്റെ അനുഗ്രഹം നേടാന്‍ ഏറ്റവും നല്ലത് ശ്രീകൃഷ്ണ ഭജനം ആണ്.

 

ബുധന്‍, വ്യാഴം ദിനങ്ങളും തിരുവോണം, രോഹിണി നക്ഷത്രങ്ങളും ഏകാദശി തിഥിയുമാണ് വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രധാനം. പതിവായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാട് നടത്തിയാല്‍ വിദ്യാര്‍ത്ഥികളിലെ വിദ്യാതടസ്സം മാറും.

 

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന, പുരുഷസൂക്താര്‍ച്ചന തുടങ്ങിയവ നടത്തിയാല്‍ തൊഴില്‍ രംഗത്തെ തടസ്സങ്ങള്‍ നീങ്ങും. നിശ്ചിത വ്യാഴാഴ്ചകളില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളില്‍ സന്താനഗോപാലമന്ത്രാര്‍ച്ചന പുരുഷസൂക്താര്‍ച്ചന തുടങ്ങിയവ ചെയ്താല്‍ സന്താനസിദ്ധിക്കുള്ള തടസങ്ങള്‍ മാറിക്കിട്ടുകയും സന്തതികള്‍ക്ക് അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും.

 

പതിവായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ എല്ലാവിധത്തിലുള്ള മനോവിഷമങ്ങളും ഇല്ലാതാകും. നെയ്‌വിളക്ക് പുരുഷസൂക്താര്‍ച്ചന, അഷ്‌ടോത്തരാര്‍ച്ചന, സഹസ്രനാമാര്‍ച്ചന, പാല്‍പ്പായസം, തൃക്കൈവെണ്ണ തുടങ്ങിയവയാണ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടത്താവുന്ന പൊതുവായ വഴിപാടുകള്‍.

 

രോഹിണി, നാളില്‍ വ്രതം അനുഷ്ഠിച്ച് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും സ്വയംവര പുഷ്പാഞ്ജലി നടത്തുകയും ചെയ്താല്‍ വിവാഹതടസ്സങ്ങള്‍ മാറിക്കിട്ടുകയും ഇഷ്ടമംഗല്യം സിദ്ധിക്കുകയും ചെയ്യും.

 

 

 

 

 

 

OTHER SECTIONS